സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഇ വിസ സൗകര്യം ഖത്തര്‍ പൗരന്മാര്‍ക്കും; നടപടി ഇന്ത്യ, ഖത്തര്‍ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി. ഇ വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഖത്തറിനെയും ഉള്‍പ്പെടുത്തി. 167 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നിലവില്‍ ഈ സൗകര്യം ഇന്ത്യ നല്‍കുന്നത്. ഖത്തരി പൌരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷ മുഖേനയാണ് ഇവിസ ലഭ്യമാകുക. വിസക്ക് അപേക്ഷിക്കുന്ന ആള്‍ നേരിട്ട് ഇന്ത്യന്‍ എംബസിയിലോ ഇന്ത്യന്‍ എംബസി നിര്‍ദേശിക്കുന്ന ഇടങ്ങളിലോ പോകേണ്ടതില്ല. ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ (ഇ.ടി.എ) എന്ന പേരിലറിയപ്പെടുന്ന പ്രത്യേക വിസാ അംഗീകാരം ഇ മെയില്‍ വഴി അപേക്ഷകനെ അറിയിക്കും. യാത്രയുടെ സമയത്ത് ഇ.ടി.എയുടെ ഒരു കോപ്പി യാത്രക്കാരന്‍ കൈവശം വെക്കണം. അപേക്ഷകന് വിസ സ്റ്റാറ്റസ് https://indianvisaonline.gov.in എന്ന വെബ് സൈറ്റിലൂടെ ട്രാക്ക് ചെയ്യാന്‍ സാധിക്കും.
ഇ.ടി.എ മാനദണ്ഡമാക്കി ഖത്തറില്‍ നിന്ന് എത്തുന്ന യാത്രക്കാരന്‍ ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലാണോ ഇറങ്ങുന്നത് അവിടെയുള്ള ഇമി്രേഗഷന്‍ ഓഫീസില്‍ നിന്നും പാസ്‌പോര്‍ട്ടില്‍ വിസമുദ്ര പതിപ്പിക്കും. ഇന്ത്യയിലെത്തുന്ന മുറക്ക് യാത്രക്കാരന്റെ ബയോമെട്രിക് വിവരങ്ങള്‍ നിര്‍ബന്ധമായും നല്‍കിയിരിക്കണം. എന്നാല്‍ ഈ സൗകര്യം ഉപയോഗിച്ച് ഇ.ടി.എ ഇല്ലാതെ ഇന്ത്യയില്‍ എത്താന്‍ സാധിക്കുകയില്ല. നിലവില്‍ ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് ഖത്തര്‍ നല്‍കുന്ന ഓണ്‍ അറൈവല്‍ വിസക്ക് സമാനമായ സൗകര്യമല്ല ഇതെന്നും അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല