1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2015

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ പൗരന്മാരുടെ രഹസ്യ നിക്ഷേപം തടയാന്‍ കരാര്‍. ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ രഹസ്യനിക്ഷേപം നടത്തി നികുതിവെട്ടിപ്പു നടത്തുന്ന അമേരിക്കക്കാരെ തടയുകയാണ് കരാറിന്റെ മുഖ്യ ലക്ഷ്യം.

ഇരു രാജ്യങ്ങളിലെയും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ കേന്ദ്ര റവന്യു സെക്രട്ടറി ശക്തികാന്ത ദാസും യുഎസ് അംബാസഡര്‍ റിച്ചഡ് വര്‍മയും ഒപ്പുവച്ച കരാറില്‍ വ്യവസ്ഥ ചെയ്യുന്നു. ഇന്ത്യയില്‍ ഓഹരി, ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലകളിലാണ് യുഎസ് പൗരന്‍മാര്‍ പ്രധാനമായും രഹസ്യ നിക്ഷേപം നടത്തുന്നത്.

ഇതോടൊപ്പം യുഎസ് സ്ഥാപനങ്ങളില്‍ ഇന്ത്യക്കാര്‍ നടത്തിയ അനധികൃത നിക്ഷേപങ്ങളുടെ കൃത്യമായ വിവരവും യുഎസില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ വരുമാനം സംബന്ധിച്ച വിവരവും ശേഖരിക്കാനും കരാറില്‍ വ്യവസ്ഥചെയ്യുന്നു.

ഏതെങ്കിലും യുഎസ് സ്ഥാപനം വിവരം നല്‍കാന്‍ വിസമ്മതിച്ചാല്‍ വരുമാനത്തിന്റെ 30% വരെ പിഴ ഈടാക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്. ഇന്ത്യക്കാരുടെ കള്ളപ്പണം നിക്ഷേപിക്കാനുള്ള ശ്രമങ്ങള്‍ക്കും കരാര്‍ തടയിടും. കരാ!ര്‍ ശരിയായ രീതിയില്‍ നടപ്പാക്കിയാല്‍ നികുതിവെട്ടിപ്പു കണ്ടെത്താനും തടയാനും എളുപ്പം സാധിക്കുമെന്നു റിച്ചഡ് വര്‍മ അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.