1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2015

പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയില്‍ എത്തുമ്പോള്‍ ഇന്ത്യയുമായി അമേരിക്ക നടത്തുന്ന നയതന്ത്ര ചര്‍ച്ചയില്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും വൈസ് പ്രസിഡന്റ് ജോ ബിഡനും പങ്കെടുക്കും. ഒരാഴ്ച്ചയോളം ഇന്ത്യന്‍ അധികൃതരുമായി ചര്‍ച്ച നടക്കുമെന്നാണ് അനൗദ്യോഗിക വിവരം. ഇന്ത്യ-അമേരിക്ക ചര്‍ച്ച നടക്കുന്ന കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയുടെ റിപ്പബ്ലിക് ദിന പരിപാടികളില്‍ പങ്കെടുത്തശേഷം ആദ്യമായിട്ടായിരിക്കും ഒബാമ ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നത്. യുഎന്‍ സമ്മേളനവുമായി ബന്ധപ്പെട്ട് ഇരു നേതാക്കള്‍ക്കും തിരക്കുകളുണ്ട്. അതിനിടയിലാണ് ചര്‍ച്ച ക്രമീകരിച്ചിരിക്കുന്നത് എന്നത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദമാണ് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തലുകള്‍.

സ്ഥിരമായി കൂടിക്കാഴ്ചകള്‍ നടത്തുമെന്ന് ജനുവരിയിലെ സംയുക്ത പ്രസ്താവനയില്‍ ഇരുനേതാക്കളും പ്രഖ്യാപിച്ചിരുന്നു. ജോ ബിഡനാകും ചര്‍ച്ചയുടെ നിര്‍ണ്ണായക സാന്നിദ്ധ്യമെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. ഉഭയ വ്യാപാരം 500 ബില്യണ്‍ ഡോളറായി ഉയര്‍ത്തണമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യാ സന്ദശനത്തില്‍ ജോ ബിഡന്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.