സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ വര്‍ധിച്ചു വരുന്ന ചൈനീസ് കരുത്തിന് ബദലായി ഇന്ത്യയും സിംഗപ്പൂരും കൈകോര്‍ക്കുന്നു. ഇന്ത്യന്‍ നാവിക സേനാ കപ്പലുകള്‍ക്കും അന്തര്‍വാഹിനികള്‍ക്കും ഇനി മുതല്‍ സിങ്കപ്പൂരിലെ ചാങ്ങി നേവല്‍ ബേസാണ് ഇന്ത്യന്‍ സൈനിക കപ്പലുകള്‍ക്ക് പ്രവേശിക്കാനും നങ്കൂരമിടാനും അവിടെനിന്ന് ഇന്ധനം നിറയ്ക്കാനും ഇന്ത്യയ്ക്കായി തുറന്നു നല്‍കുന്നത്.
നിലവില്‍ നാവികസേനയ്ക്ക് സിങ്കപ്പൂര്‍ തുറമുഖത്തില്‍ പ്രവേശിക്കാന്‍ പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലൂടെ മാത്രമെ സാധിക്കുമായിരുന്നുള്ളു. തിരിച്ച് സിങ്കപ്പൂര്‍ നാവികസേനാ കപ്പലുകള്‍ക്കും ഇന്ത്യയുടെ നാവിക സേന കേന്ദ്രങ്ങളില്‍ പ്രവേശിക്കാനും ഇന്ധനം നിറയ്ക്കാനും സാധിക്കും.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ചൈനീസ് സാന്നിധ്യം നിരവധി തവണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേതുടര്‍ന്ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരീക്ഷണം നടത്താന്‍ ഇന്ത്യ അമേരിക്കയേയും സമീപ രാജ്യങ്ങളെയും സഹകരിപ്പിച്ചിരുന്നു. മലാക്ക കടലിടുക്ക് വഴിയാണ് പ്രധാനമായും ചൈനീസ് അന്തര്‍വാഹിനികളും കപ്പലുകളും ഇന്ത്യന്‍ മഹാസുദ്രത്തിലേക്ക് പ്രവേശിക്കുന്നത്.
ഇതുകൂടാതെ ഇന്തൊനേഷ്യന്‍ സമീപത്തുള്ള ലൊമ്പൊക്, സുന്‍ഡ, ഒമ്പെയ് കടലിടുക്കുകള്‍ വഴിയും ചൈനീസ് നാവിക സേനാ കപ്പലുകള്‍ ഇന്ത്യന്‍ മഹാസുദ്രത്തില്‍ പ്രവേശിക്കാറുണ്ട്. ഇതേതുടര്‍ന്ന് ചൈനീസ് കപ്പലുകളുടെ സഞ്ചാരം മനസിലാക്കുന്നതിന് ഈ മേഖലകളില്‍ ഇന്ത്യന്‍ സൈനിക സാന്നിധ്യം ശക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല