1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ നിരീശ്വര വാദികള്‍ വെറും 33,000 പേര്‍ മാത്രമെന്ന് റിപ്പോര്‍ട്ട്, അതില്‍ പകുതി പേര്‍ സ്ത്രീകള്‍. 120 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ ദൈവത്തില്‍ വിശ്വസിക്കാത്തവരായി വെറും 33,000 പേര്‍ മാത്രമാണുള്ളതെന്ന് 2011 ലെ സെന്‍സസ് പ്രകാരമുള്ള ഒരു റിപ്പോര്‍ട്ടിലാണ് പറയുന്നത്.

സര്‍ക്കാര്‍ പുറത്തുവിട്ട ഈ കണക്കനുസരിച്ച് അവിശ്വാസികളില്‍ പകുതി പേര്‍ സ്ത്രീകളാണ്. മാത്രമല്ല, ഗ്രാമങ്ങളിലേക്കാള്‍ നഗരങ്ങളിലാണ് വിശ്വാസികള്‍ കൂടുതലെന്ന് റിപ്പോര്‍ട്ട് പറയുന്നു. പത്തില്‍ ഏഴ് അവിശ്വാസികളും ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ്.

ദൈവത്തില്‍ വിശ്വസിക്കാത്തവരുടെ എണ്ണം ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ സംസ്ഥാനം മഹാരാഷ്ട്രയാണ്. 9.652 പേരാണ് ഇവിടെ അവിശ്വാസികളായി സ്വയം പ്രഖ്യാപിച്ചിട്ടുള്ളത്. 9,089 പേര്‍ അവിശ്വാസികളായുള്ള മേഘാലയക്കും താഴെ മൂന്നാമതായാണ് 4,896 അവിശ്വാസികളുമായി കേരളം സ്ഥാനം പിടിച്ചിട്ടുള്ളത്.

തലസ്ഥാന നഗരിയായ ഡല്‍ഹിയില്‍ വെറും 541 പേര്‍ മാത്രമാണ് അവിശ്വാസികള്‍. ലക്ഷദ്വീപില്‍ ഒരാള്‍ക്ക് മാത്രമാണ് ദൈവത്തില്‍ വിശ്വാസമില്ലാത്തതെന്ന് 2011 ലെ സെന്‍സസ് പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.