സ്വന്തം ലേഖകൻ: ഇന്ത്യയിലെ ആയുര്‍വേദത്തിനും വിനോദ സഞ്ചാര മേഖലയ്ക്കും മുതല്‍ക്കൂട്ടാവുന്ന ആയുഷ് വീസ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ പാരമ്പര്യ ചികിത്സ തേടുന്ന വിദേശ പൗര്‍ന്മാര്‍ക്ക് ഉള്ളതാണ് ഈ വീസ. ആയുഷ് സിസ്റ്റത്തിന് കീഴിലുള്ളതും, മറ്റ് ഇന്ത്യന്‍ പാരമ്പര്യ വൈദ്യ ശാഖകളിലും ചികിത്സ തേടിയെത്താന്‍ ഇതുവഴി വിദേശികള്‍ക്ക് സൗകര്യമൊരുങ്ങും.
രോഗ ചികിത്സ, സുഖ ചികിത്സ, യോഗ തുടങ്ങിയവയൊക്കെ ഇതില്‍ ഉള്‍പ്പെടും. വീസ മാന്വലിലേക്ക് ”ആയുഷ് വീസ” എന്ന ഒരു പുതിയ വിഭാഗം കൂടി ചേത്തുകൊണ്ട് ആയുഷ്, തുറമുഖ, ഷിപ്പിംഗ്, ജലഗതാഗത വകുപ്പ് മന്ത്രി സര്‍ബാനന്ദ സോണോവാള്‍ പറഞ്ഞത് ഈ പുതിയ മാറ്റം വഴി ഇന്ത്യന്‍ പാരമ്പര്യ ചികിത്സാരീതികള്‍ക്ക് ആഗോളാടിസ്ഥാനത്തില്‍ തന്നെ പ്രചാരം സിദ്ധിക്കും എന്നാണ്.
മാത്രമല്ല, ചികിത്സ സംബന്ധിച്ച് ഇന്ത്യയിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവും ഉണ്ടാകും. ഇന്ത്യന്‍ പാരമ്പര്യ വൈദ്യ ശാസ്ത്രയ്ക്ക് പ്രചാരം നല്‍കുകയും ആ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആയുഷ് മന്ത്രാലയം രൂപീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ആവിഷ്‌കരിച്ച ഈ പുതിയ വീസ കേരളത്തിന് ഏറെ പ്രയോജനകരമായേക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല