സ്വന്തം ലേഖകന്‍: അവസാന ഓവറുകളില്‍ ധോനിയുടെ വെടിക്കെട്ട്, ബംഗ്ലാദേശിനെ തകര്‍ത്ത ഇന്ത്യക്ക് ഏഷ്യാ കപ്പ്. കനത്ത മഴക്കും കാറ്റിനും ബംഗ്‌ളാദേശിന്റെ തലതെറിച്ച ആരാധകരുടെ വെറുപ്പിക്കലിനും ധോനിയേയും കൂട്ടരേയും തടയാനായില്ല.
മഴ മൂലം 15 ഓവര്‍ ആക്കി ചുരുക്കിയ ഏഷ്യാ കപ്പ് ഫൈനലില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്‌കോര്‍: ബംഗ്‌ളാദേശ് നിശ്ചിത 15 ഓവറില്‍ അഞ്ചിന് 120. ഇന്ത്യ 13.5 ഓവറില്‍ രണ്ടിന് 122. അര്‍ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍ന്റേയും (60) പുറത്താകാതെ 41 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെയും മികവിലായിരുന്നു ഇന്ത്യ കിരീടമണിഞ്ഞത്.
ഫോട്ടോഷോപ്പില്‍ തന്റെ തലവെട്ടിയ ബംഗ്ലാദേശ് ആരാധകര്‍ക്ക് കിടിലന്‍ സിക്‌സറിലൂടെ മറുപടി നല്‍കിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോനി മത്സരം അവസാനിപ്പിച്ചത്. മത്സരത്തിനുമുമ്പേ പെയ്ത കനത്ത മഴയും വീശിയടിച്ച കാറ്റും മൂലം ഒന്നര മണിക്കൂര്‍ വൈകിയാണ് കളി തുടങ്ങിയത്. ടോസ് നേടിയ ക്യാപ്റ്റന്‍ ധോനി ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല