സ്വന്തം ലേഖകന്‍: ബംഗ്ലാദേശ് ധോനിയുടെ തലവെട്ടി, ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോഷോപ്പ് യുദ്ധം. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഏഷ്യാ കപ്പ് ട്വന്റി20യിലെ പ്രധാന മത്സരം ധാക്കയിലെ മിര്‍പ്പൂരില്‍ നടക്കുന്നതിന് മുന്നോടിയായാണ് ഫോട്ടോഷോപ്പ് ചെയ്ത പരിഹാസവുമായി ബംഗ്ലാദേശ് ആരാധകര്‍ രംഗത്തെത്തിയത്.
ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ തലയറുത്ത് ബംഗ്ലാദേശ് താരം ടാസ്‌കിന്‍ അഹമ്മദ് കയ്യിലേന്തി നില്‍ക്കുന്ന ചിത്രമാണ് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ബംഗ്ലാദേശ് ആരാധകര്‍ ചിത്രം വൈറലാക്കുകയും ചെയ്തിട്ടുണ്ട്.
ഇത് ആദ്യമായല്ല ബംഗ്ലാദേശ് ആരാധകരില്‍നിന്നും സമാന നീക്കം ഉണ്ടാകുന്നത്. 2015 ല്‍ ഒരു ബംഗ്ലാദേശ് പത്രം വ്യാജ പരസ്യം പ്രസിദ്ധീകരിച്ചാണ് ഇന്ത്യന്‍ താരങ്ങളെ പരിഹസിച്ചത്. പരസ്യത്തില്‍ ധോണിയും കോഹ്ലിയും അടക്കമുള്ള താരങ്ങളെ പാതി മൊട്ടയടിച്ച നിലയിലാണ് ചിത്രീകരിച്ചിരുന്നത്.
ബംഗ്ലാദേശ് ബൗളര്‍ മുസ്താഫിസുര്‍ റഹ്മാന്‍ ഒരു ബെയ്ഡുമായി നില്‍ക്കുന്നതും പരസ്യത്തില്‍ ചിത്രീകരിച്ചിരുന്നു. ‘ഞങ്ങള്‍ ഉപയോഗിച്ചു കഴിഞ്ഞു, നിങ്ങളും ഉപയോഗിച്ചു നോക്കൂ’ എന്ന പരസ്യവാചകവും ചിത്രത്തിനൊപ്പം നല്‍കിയിരുന്നു. എന്നാല്‍ ഫോട്ടോഫോപ്പ് പരിഹാസത്തിന് ഇന്ത്യന്‍ ആരാധകരും ചുട്ട മറുപടി നല്‍കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല