ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ ഉജ്ജ്വല വിജയം. ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 14.4 ഓവറില്‍ 80 റണ്‍സിന് എല്ലാവരും പുറത്തായി.ട്വന്റി-20 ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്റെ എറ്റവും കുറഞ്ഞ സ്കോറാണ് ഇത്. ഇന്ത്യയ്ക്കായി ഹര്‍ഭജന്‍ സിംഗ് നാലുവിക്കറ്റ് നേടി.
171 എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് സ്കോര്‍ 2ല്‍ എത്തിനില്‍ക്കുമ്പോള്‍ ഇര്‍ഫാന്‍ പത്താന്‍ ഹെയില്‍സിനെ പുറത്താക്കി .തുടര്‍ന്ന് ലൂക്ക് റൈറ്റിനെയും പുറത്താക്കിയ പത്താന്‍ ആദ്യഘട്ടത്തില്‍ തന്നെ ഇംഗ്ലണ്ടിന്റെ ആക്രമണത്തിന്റെ മുനയോടിച്ചു.
ഹര്‍ഭജന്‍ 12റണ്‍സ് വിട്ടുകൊടുത്താണ് 4 വിക്കറ്റ് വീഴ്ത്തിയത്. രണ്ട് ഓവറുകള്‍ മെയ്ഡിനാക്കുകയും ചെയ്തു ഹര്‍ഭജന്‍. രണ്ട് വിക്കറ്റ് നേടിയ പിയൂഷ് ചൗളയും ഹര്‍ഭജന് മികച്ച പിന്തുണ നല്‍കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. ഇന്ത്യയ്ക്കു വേണ്ടി രോഹിത് ശര്‍മ്മ (53), ഗൗതം ഗംഭീര്‍ (45), വിരാട് കോലി (40) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഇംഗ്ലണ്ടിനു വേണ്ടി സ്റ്റീഫന്‍ ഫിന്‍ രണ്ട് വിക്കറ്റുകള്‍ നേടി.
അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ച് സൂപ്പര്‍ എട്ടില്‍ ഇന്ത്യയും,ഇംഗ്ലണ്ടും സ്ഥാനം ഉറപ്പിച്ചതിനാല്‍ ഇരു ടീമുകള്‍ക്കും മത്സരം നിര്‍ണ്ണായകമല്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല