നാലുമാസത്തെ ദൈര്‍ഘ്യമേറിയ ഇടവേളക്കു ശേഷം കളത്തിലിറങ്ങിയ ഇന്ത്യക്ക് തകര്‍പ്പന്‍ ജയത്തോടെ പുതുസീസണ്‍ തുടക്കം. ലങ്കക്കെതിരെ തുടര്‍ച്ചയായി മൂന്നാം സെഞ്ച്വറി നേടിയ ഉപനായകന്‍ വിരാട് കോഹ്ലിയുടെ (106) മിന്നുന്ന ബാറ്റിങ് മികവിലാണ് ഇന്ത്യ 21 റണ്‍സിന്‍െറ തകര്‍പ്പന്‍ ജയം സ്വന്താമക്കിയത്.വീരേന്ദര്‍ സെവാഗിന്‍െറ മികച്ച ഇന്നിങ്സും (97 പന്തില്‍ 96) ലങ്കയില്‍ കണ്ടു. സുരേഷ് റെയ്ന (50), എം.എസ്. ധോണി (35) എന്നിവരുടെ കൂടി ബാറ്റിങ് മികവിലാണ് ഇന്ത്യ 300 കടന്നത്.
ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സെടുത്തപ്പോള്‍ ലങ്കക്ക് 293 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ബാറ്റിലും ബൗളിലും ആതിഥേയരെ വരിഞ്ഞുകെട്ടിയായിരുന്നു ഇന്ത്യ അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ മേധാവിത്വം സ്ഥാപിച്ചത്. ഒറ്റയാന്‍ പോരാട്ടത്തിലൂടെ പിടിച്ചു നിന്ന സംഗക്കാരയുടെ (133) സെഞ്ച്വറി പാഴായി. അവസാന ഓവറുകളില്‍ ആഞ്ഞുവീശിയ തിസാര പെരേരയും (44) തിളങ്ങി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല