സ്വന്തം ലേഖകന്‍: അണ്ടര്‍ 17 ഫുട്‌ബോളില്‍ ഇറ്റലിയെ തകര്‍ത്ത് ഇന്ത്യയുടെ ചുണക്കുട്ടികള്‍, നിര്‍ണായകമായത് മലയാളി താരത്തിന്റെ ഗോള്‍. അണ്ടര്‍ 17 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ആവേശം പകരുന്നതായി ഈ വിജയം. പരിശീലനത്തിന്റെ ഭാഗമായി യൂറോപ്പില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ അണ്ടര്‍ 17 ടീമാണ് കരുത്തരായ ഇറ്റലിയെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം.
മലയാളി താരം രാഹുല്‍ പ്രവീണിന്റെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 80 ആം മിനിറ്റില്‍ പ്രവീണ്‍ ഗോള്‍ നേടിയപ്പോള്‍ മറ്റൊരു ഗോള്‍ അഭിജിത് സര്‍ക്കാരിന്റെ വകയായിരുന്നു. 31 ആം മിനിറ്റിലായിരുന്നു അഭിജിത്തിന്റെ ഗോള്‍. ഇതാദ്യമായാണ് ഇന്ത്യയുടെ ഏതെങ്കിലും ഒരു ടീം ഇറ്റലിയുടെ ഏതെങ്കിലുമൊരു ഫുട്‌ബോള്‍ ടീമിനെ പരാജയപ്പെടുത്തുന്നത്.
രണ്ട് ദിവസം മുന്പുനടന്ന മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് ക്ലബായ എഫ്‌സി സെന്റ് ല്യൂവിനെ 11 ന് ഇന്ത്യ സമനിലയില്‍ തളച്ചിരുന്നു. ക്രൊയേഷ്യയില്‍ നടക്കുന്ന അണ്ടര്‍ 17 യൂറോ കപ്പ് കഴിഞ്ഞ് മടങ്ങിയെത്തിയതാണ് ഇറ്റാലിയന്‍ ടീം. പോര്‍ചുഗലിലും ഫ്രാന്‍സിലും കളിച്ചെത്തിയ ഇന്ത്യയുടെ യൂറോ പര്യടനത്തിലെ ആദ്യ ജയമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല