1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2016

സ്വന്തം ലേഖകന്‍: കാലവര്‍ഷത്തെ പാട്ടിലാക്കാന്‍ 400 കോടിയുടെ സൂപ്പര്‍ കമ്പ്യൂട്ടറുമായി ഇന്ത്യ. കാലവര്‍ഷത്തിന്റെ പോക്കും വരവും പ്രവചിക്കാന്‍ ഒരു സൂപ്പര്‍ കംപ്യൂട്ടര്‍ വാങ്ങാന്‍ ഒരുങ്ങുകയാണ് സര്‍ക്കാരെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുന്നതിനും വിവരങ്ങള്‍ നല്‍കുന്നതിനും സഹായകമാകുന്ന കംപ്യൂട്ടറിന് ഏകദേശം നാനൂറ് കോടിയോളമാണ് ചെലവ് കണക്കാക്കുന്നത്.

കാലവര്‍ഷം രൂപപ്പെടുന്നുന്നതിന്റെ ത്രീഡി മാതൃകകള്‍ ഈ കംപ്യൂട്ടര്‍ കാണിച്ചുതരും. നിലവിലുള്ള സംവിധാനത്തേക്കാള്‍ പത്തുമടങ്ങ് വേഗതയുള്ളതാകും പുതിയ സാങ്കേതികവിദ്യയെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അടുത്ത വര്‍ഷം മുതല്‍ പുതിയ സൗകര്യങ്ങള്‍ ഉപയോഗിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്ക് സഹായകമാകുന്നതാണ് പുതിയ പദ്ധതിയെന്ന് വിദഗ്ധര്‍ പറയുന്നു. വിത്തു വിതയ്ക്കല്‍ മുതല്‍ വിളവ് എടുക്കല്‍ വരെ മഴയെ ആശ്രയിച്ചാണെന്നതിനാല്‍ കര്‍ഷകര്‍ക്ക് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലഭ്യമാകുന്ന വിവരങ്ങള്‍ ഉപകാരപ്രദമാകും.

എല്ലാം കൃത്യമായി നടന്നാല്‍ 2017 ഓടെ നിലവിലെ സംവിധാനങ്ങള്‍ മാറി കാലാവസ്ഥയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുന്ന പുതിയ സംവിധാനം നിലവില്‍ വരുമെന്നാണ് കാലാവസ്ഥാ വിദഗ്ദരുടെ പ്രതീക്ഷ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.