
സ്വന്തം ലേഖകൻ: ഇന്ത്യയുടേയും, കാനഡയുടേയും സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള വഴിതുറക്കുന്നു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലും, കാനഡയുടെ സാമ്പത്തിക വികസന മന്ത്രിയുമാണ് ആറാമത് ഇന്ത്യ കാനഡ വ്യാപാര നിക്ഷേപ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്.
ഉഭയകക്ഷി വ്യാപാര ബന്ധം ശക്തിപ്പെടുത്തൽ, നിക്ഷേപ പ്രോത്സാഹനം, ഹരിത പദ്ധതികൾ, പ്രധാന ധാതുക്കൾ എന്നീ മേഖലകളിലെല്ലാം ചർച്ച നടത്തും. സേവന മേഖലയിലെ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും, നിക്ഷേപങ്ങൾ ഉദാരമാക്കുന്നതിനുള്ള മാനദണ്ഡങ്ങളും ചർച്ചകളുടെ അജണ്ടയിൽപ്പെടും. ഒരു സ്വതന്ത്ര വ്യാപാര കരാർ നടപ്പിലായാൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി കൂടുകയും ഇന്ത്യക്കാവശ്യമായ ഇറക്കുമതി സാധനങ്ങൾ പ്രശ്നങ്ങൾ കൂടാതെ ലഭിക്കുകയും ചെയ്യും.
അവസാനമായി 2022 മാര്‍ച്ചില്‍ നടന്ന എം.ഡി.ടി.ഐ യോഗത്തില്‍ ഒരു ഇടക്കാല കാരാര്‍ (ഏര്‍ലി പ്രോഗ്രസ് ട്രേഡ് എഗ്രിമെന്റ്) ഉണ്ടാക്കാനുള്ള സാധ്യതയുമായി രണ്ട് മന്ത്രിമാരും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ വ്യാപാരം ചെയ്യുന്ന പരമാവധി സാധനങ്ങളുടെ കസ്റ്റംസ് തീരുവ ഗണ്യമായി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതാണ് ഇത്തരം കരാറുകള്‍. വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപം ആകര്‍ഷിക്കുന്നതിനും ഇത് സഹായിക്കുന്നു. മാര്‍ച്ചിന് ശേഷം പിന്നീട് ഏഴ് റൗണ്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല