സ്വന്തം ലേഖകൻ: കാനഡ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദു എന്ന് ആവർത്തിച്ച് വിദേശ കാര്യമന്ത്രാലയം. വിയന്ന കൺവെൻഷൻ ധാരണകൾ പാലിക്കാൻ കാനഡ തയാറാകണം. ഖലിസ്ഥാൻ ഭീകരൻ ഗുർപട് വന്ത് സിംഗ് പന്നുവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തി ഇന്ത്യൻ പൗരനെതിരെ യുഎസിൽ കേസെടുത്തത് ആശങ്കയുളവാക്കുന്ന സാഹചര്യമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പന്നുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ നിഖിൽ ഗുപ്ത എന്നയാൾക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ഇന്ത്യൻ സർക്കാരിലെ ഉദ്യോഗസ്ഥനാണ് നിഖിലിനെ ക്വട്ടേഷൻ ഏൽപ്പിച്ചതെന്നാണ് യുഎസ് ആരോപിക്കുന്നത്. ക്രിമിനൽ, സായുധ സംഘങ്ങൾ തമ്മിലുള്ള ബന്ധം സംബന്ധിച്ച അമേരിക്കൻ ആരോപണം അന്വേഷിക്കാൻ ഇന്ത്യ ഉന്നതതലസമിതിയെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനുശേഷം കൂടുതൽ പ്രതികരണം നൽകുമെന്നും വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
അതേസമയം ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് സഹകരണം ആവശ്യപ്പെട്ട് വീണ്ടും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഇന്ത്യ ഇക്കാര്യങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ട്രൂഡോ ആവശ്യപ്പെട്ടു.
ഖലിസ്താൻ വിഘടനവാദിയും ഇന്ത്യ തിരയുന്ന ഭീകരനുമായ ഗുര്‍പത്‌വന്ത് സിങ് പന്നൂനെ അമേരിക്കയില്‍വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഇന്ത്യക്കാരന്റെ പേരില്‍ കഴിഞ്ഞദിവസം യുഎസിലെ ഫെഡറല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ട്രൂഡോയുടെ പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല