1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2023

സ്വന്തം ലേഖകൻ: കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വീസ സേവനം നിര്‍ത്തിവച്ച ഇന്ത്യയുടെ നടപടി പിന്‍വലിച്ചതായി സൂചന.വീസ അപേക്ഷകളുടെപ്രാഥമിക പരിശോധനയ്ക്കായി ഇന്ത്യ നിയോഗിച്ച ഏജന്‍സി അറിയിപ്പ് പിന്‍വലിച്ചതായാണ് വിവരം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീസ നല്‍കുന്ന നിര്‍ത്തിവച്ചെന്നായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് വീസ നിര്‍ത്തിവച്ച നടപടി ഇന്ത്യ എടുത്തത്. വീസ അപേക്ഷ പോര്‍ട്ടലായ ബി.എല്‍.എസിലൂടെയാണ് സേവനങ്ങള്‍ നിര്‍ത്തുന്ന വിവരം അറിയിച്ചത്.
ഹര്‍ദീപ് സിങ് നിജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധി രൂക്ഷമാകുന്നതിനിടെയാണ് നടപടികള്‍.

നിജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണെന്ന ഗുരുതരമായ ആരോപണം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പിന്‍വലിച്ചിരുന്നു. യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഗൗരവമായ ആരോപണമാണ് കാനഡ ഉയര്‍ത്തിയതെന്നും അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം മറ്റൊരു ഖലിസ്ഥാന്‍ ഭീകരന്‍ കൂടി ഇന്ന് കാനഡയില്‍ കൊല്ലപ്പെട്ടു. ഖാലിസ്ഥാന്‍ ഭീകരനും ഗുണ്ടാനേതാവുമായ സുഖ് ദൂനെകെ എന്ന സുഖ്ദൂല്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. കാനഡയിലെ വിന്നിപെഗില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.