സ്വന്തം ലേഖകന്‍: ജീവിതച്ചെലവ് ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. ഗോബാങ്കിങ്‌റേറ്റ്‌സ് 112 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നിലായാണ് ഇന്ത ജീവിതച്ചെലവ് ഏറ്റവും കുറവുള്ള രാജ്യമായത്.
പ്രാദേശിക വാങ്ങല്‍ശേഷി സൂചിക, വാടക സൂചിക, പലചരക്കു സൂചിക, ഉപഭോക്തൃ സൂചിക എന്നിവ അടിസ്ഥാനമാക്കിയായിരുന്നു സര്‍വേ. വാടക ഏറ്റവും കുറവു നേപ്പാളിലാണ്. ഉപഭോക്തൃ സാധനങ്ങള്‍, പലചരക്ക് എന്നിവയുടെ വില ഏറ്റവും കുറവ് ഇന്ത്യയിലാണ്. കൊല്‍ക്കത്തയില്‍ ഒരാള്‍ക്കു മാസം 285 ഡോളര്‍ (ഏകദേശം 18,000 രൂപ) കൊണ്ട് സുഖമായി ജീവിക്കാം. ന്യൂയോര്‍ക്ക് നഗരവുമായുള്ള താരതമ്യത്തില്‍ ഇന്ത്യയില്‍ വാങ്ങല്‍ ശേഷി 20.9 ശതമാനവും വാടക 95.2 ശതമാനവും പലചരക്കു സാധനവില 74.4 ശതമാനവും കുറവാണ്.
ദക്ഷിണാഫ്രിക്കയില്‍ ഉപഭോക്തൃ ഉല്‍പന്ന വില വളരെ കുറവും ജനങ്ങളുടെ വാങ്ങല്‍ശേഷി വളരെ കൂടുതലുമാണ്. ജീവിതച്ചെലവ് ഏറ്റവും കൂടുതല്‍ ബര്‍മുഡയിലാണ്. ബഹാമാസ്, ഹോങ്കോങ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഘാന എന്നിവയാണു തൊട്ടടുത്ത സ്ഥാനങ്ങളില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല