സ്വന്തം ലേഖകന്‍: ഇന്ത്യയും ചൈനയും അഫ്ഗാനിസ്ഥാനുമായി സാമ്പത്തിക ത്രികോണ പദ്ധതിയ്ക്ക് ഒരുങ്ങുന്നു. പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങും ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയതായാണ് വിവരം. ഇരുരാജ്യങ്ങളും ഒന്നിച്ചു സഹകരിക്കുമെന്നും മൂന്നാമതൊരു രാജ്യവുമായി സംയുക്തമായി പദ്ധതിയിലേര്‍പ്പെടാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയാണിത്.
വുഹാന്‍ ഉച്ചകോടിക്ക് മുന്നോടിയായി അഫ്ഗാനിസ്ഥാനുമായി സംയുക്ത വികസന പദ്ധതിയില്‍ പങ്കാളികളാകുന്നതിനെ കുറിച്ച് സംസാരിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ചൈന ക്ഷണിച്ചിരുന്നു. ഇന്ത്യയും ചൈനയും പരസ്പര വിശ്വാസവും ധാരണയുമുണ്ടാക്കുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഖോക്കലെ പറഞ്ഞു.
മോദിയും ഷി ജിങ് പിങ്ങും തമ്മിലുള്ള വുഹാന്‍ ഉച്ചകോടിയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയും ചൈനയും തമ്മിലുള്ള സന്തുലിത വ്യാപാര ബന്ധത്തെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. ചൈന ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനായി അനൗദ്യോഗിക ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനായാണ് മോദി ചൈനയിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല