സ്വന്തം ലേഖകൻ: ചൈനയ്ക്കെതിരെ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് വേണ്ട പ്രതിരോധ സഹായം നൽകാൻ തയാറാണെന്ന് റഷ്യ. ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളിൽ മിഗ് 29, എസ്‌യു 30 എംകെഐ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് എത്തിക്കാൻ തയാറാണെന്ന് റഷ്യ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 30 ഓളം യുദ്ധവിമാനങ്ങൾ റഷ്യയിൽ നിന്ന് ഓർഡർ ചെയ്യാൻ ഇന്ത്യൻ വ്യോമസേന ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
മിഗ് 29 പരിഷ്കരിക്കുമ്പോൾ റഷ്യയുടെയും പുറത്തുനിന്നുളളതുമായ ആയുധങ്ങൾ സംയോജിപ്പിക്കാൻ സാധിക്കും. ആധുനിക സംരക്ഷണ സാമഗ്രികളും സാങ്കേതികവിദ്യകളും മിഗ് -29 പോർവിമാനങ്ങളുടെ സേവന കാലാവധി 40 വർഷം വരെ വർധിപ്പിക്കും.
ഡെഫെക്സ്പോ ഇന്ത്യ 2020 ൽ ബ്രഹ്മോസ് എയ്‌റോസ്‌പെയ്‌സിന്റെ പ്രതിനിധി റഷ്യൻ ആർഐഎ നോവോസ്റ്റി വാർത്താ ഏജൻസിയോട് പറഞ്ഞത്, രണ്ട് വർഷത്തിനുള്ളിൽ വ്യോമസേനയുടെ സു -30 എംകെഐകൾക്ക് വായുവിലൂടെ, മുന്നറിയിപ്പ് വിമാനങ്ങൾക്കെതിരെ പ്രയോഗിക്കാൻ ശേഷിയുള്ള പുതിയ മിസൈൽ ലഭിക്കുമെന്നാണ്.
വ്യോമസേനയ്ക്ക് സു -30 എംകെഐ ജെറ്റുകൾ എത്തിക്കുന്നതിനുള്ള ആദ്യ കരാർ 1996 നവംബർ 30 ന് റഷ്യയിലെ ഇർകുറ്റ്‌സ്കിൽ റോസ്‌വുരുഴെനി സ്റ്റേറ്റ് ഇന്റർമീഡിയറി കമ്പനിയും ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും തമ്മിലാണ് ഒപ്പുവച്ചത്. 32 സു -30 എംകെഐ വിതരണം ചെയ്യാൻ ഇത് വിഭാവനം ചെയ്തു. എല്ലാം 2002-2004 ൽ നിർമിക്കപ്പെട്ടതാണ്.
വിമാനത്തിന്റെ പ്രകടനത്തിൽ സംതൃപ്തനായ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം പിന്നീട് കൂടുതൽ വിമാനങ്ങൾ ആവശ്യപ്പെടുകയായിരുന്നു. 2000 ഡിസംബറിൽ എച്ച്‌എഎല്ലിന്റെ സൗകര്യങ്ങളിൽ സു -30 എംകെഐയുടെ ലൈസൻസുള്ള ഉൽപാദനം സംഘടിപ്പിക്കുന്നതിനുള്ള കരാറിൽ ഇരുപക്ഷവും ഒപ്പുവച്ചു. 2012 ൽ സാങ്കേതിക കിറ്റുകൾ കൈമാറുന്ന മറ്റൊരു കരാറിലും ഒപ്പിട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല