സ്വന്തം ലേഖകന്‍:ദോക്‌ലാമില്‍ ചൈനയുടെ സൈനിക കൂടാരങ്ങള്‍, എണ്ണൂറോളം സൈനികരെ വിന്യസിച്ചതായി റിപ്പോര്‍ട്ട്, ദോക്‌ലാം ചൈനയുടേതാണെന്ന് പറഞ്ഞിട്ടില്ലെന്ന് ഭൂട്ടാന്‍, മേഖല കൂടുതല്‍ സംഘര്‍ഷ ഭരിതം. ഇന്ത്യ, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ സംഗമിക്കുന്ന ദോക് ലാമില്‍ ഒരു കിലോമീറ്റര്‍ അകലെ ചൈനീസ് െസെന്യം 80 കൂടാരങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ആഴ്ചകളായി ഇന്ത്യയുടെയും െചെനയുടെയും സൈനികര്‍ മുഖാമുഖം നില്‍ക്കുന്ന ഇവിടേക്ക് എഴുന്നൂറോളം ചൈനീസ് െസെനികരെ അയച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
53 ഇന്ത്യന്‍ സൈനികരും ബുള്‍ഡോസറുകളും തങ്ങളുടെ അതിര്‍ത്തിക്കുള്ളിലുണ്ടെന്നു െചെനീസ് വിദേശകാര്യ മന്ത്രാലയം അവകാശപ്പെട്ടു. ചൈനയുടെ അഖണ്ഡത സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്നും വിദേശകാര്യ മ്രന്താലയം അറിയിച്ചു. മേഖലയില്‍ 30 ടെന്റുകളിലായി 350 ഇന്ത്യന്‍ സൈനികരെയാണു വിന്യസിച്ചിട്ടുള്ളത്. എന്നാല്‍, ചൈനീസ് സൈനിക നീക്കം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ദോക് ലാ മേഖലയ്ക്കു സമീപമുള്ള ജനങ്ങളോട് ഗ്രാമം ഒഴിഞ്ഞു പോകാന്‍ സൈന്യം ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ട്.
ദോക് ലാമില്‍ നിന്നും 35 കിലോമീറ്റര്‍ അകലെയുള്ള നതാങ് എന്ന ഗ്രാമത്തിലെ ജനങ്ങളോടാണ് എത്രയും വേഗം വീടുകള്‍ ഒഴിയാന്‍ സൈന്യം ആവശ്യപ്പെട്ടിരിക്കുന്നത്. നൂറു കണക്കിനാളുകള്‍ ഇതേത്തുടര്‍ന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറി. ദോക് ലാം െചെനയുടേതാണെന്നു പറഞ്ഞിട്ടില്ലെന്നു ഭൂട്ടാന്‍ വ്യക്തമാക്കി. കഴിഞ്ഞ ജൂണ്‍ 16 നാണു സോംപെല്‍റിയിലുള്ള ഭൂട്ടാന്‍ സൈനിക ക്യാമ്പിനു സമീപത്തുകൂടി ചൈന റോഡ് നിര്‍മിച്ചതെന്നും ഭൂട്ടാന്‍ അറിയിച്ചു. അതിര്‍ത്തി സംബന്ധിച്ച് 1988 ലെയും 1998ലെയും കരാറുകള്‍ െചെന പാലിക്കുമെന്നു ഭൂട്ടാന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല