സ്വന്തം ലേഖകന്‍: ലഡാക്കില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈനികരും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ വീഡിയോ പുറത്ത്. ലഡാക്കിലെ പാങോങ് തടാകത്തിനു സമീപം അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരും ചൈനീസ് സൈന്യവും തമ്മില്‍ ആയുധങ്ങള്‍ ഉപയോഗിക്കാതെ പരസ്പരം കല്ലെറിഞ്ഞും മറ്റും ആക്രമിക്കുന്നതിന്റ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സൈന്യം ചെറുക്കുന്നതാണ് ദൃശ്യങ്ങള്‍. അഞ്ചു ഡസനോളം വരുന്ന ഇന്ത്യന്‍ സൈനികരാണ് അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികരെ ചെറുത്തു നിന്നത്. ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പോലീസും കരസേനയിലെ സൈനികരുമാണ് ചൈനീസ് സൈന്യത്തെ ചെറുത്തു തോല്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലഡാക്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരു സൈനികരും തമ്മില്‍ ഏറ്റുമുട്ടുന്ന സംഭവം ഉണ്ടാകുന്നത്. ദോക്ലാം വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി നില്‍ക്കുന്ന സാഹചര്യത്തിലാണ് ലഡാക്കിലെ സംഘര്‍ഷം പുറത്തു വരുന്നത്. പുറത്തുവന്ന വീഡിയോ യഥാര്‍ഥമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സംഘര്‍മുണ്ടായ ലഡാക്കില്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് സന്ദര്‍ശനം നടത്തുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല