സ്വന്തം ലേഖകന്‍: ടിബറ്റില്‍ ചൈനയുടെ വന്‍ സൈനിക സന്നാഹം, ഉന്നം ഇന്ത്യന്‍ അതിര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. സിക്കിം അതിര്‍ത്തി മേഖലയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക സംഘര്‍ഷം നിലനില്‍ക്കെ, ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ടിബറ്റന്‍ പ്രദേശത്തേക്ക് ചൈന വന്‍തോതില്‍ യുദ്ധസാമഗ്രികള്‍ എത്തിക്കുന്നു. സൈനികരുടെ എണ്ണം കൂട്ടിയതിനു പിന്നാലെയാണ് ?സൈനിക വാഹനങ്ങളും മറ്റ് ഉപകരണങ്ങളും എത്തിച്ചതെന്ന് ?ചൈനീസ് പട്ടാളത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തെ (പി.എല്‍.എ. ഡെയ്‌ലി) ഉദ്ധരിച്ച് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
വടക്കന്‍ ടിബറ്റിലെ കുന്‍ലുന്‍ മലനിരകളിലേക്കാണ് സാധന സാമഗ്രികള്‍ കൊണ്ടുവന്നത്. ടിബറ്റിലെയും സിന്‍ജിയാങ്ങിലെയും ആഭ്യന്തര സംഘര്‍ഷങ്ങളും ഇന്ത്യയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങളും കൈകാര്യം ചെയ്യുന്ന പടിഞ്ഞാറന്‍ സേനാ കമാന്‍ഡിനു കീഴിലുള്ള പ്രദേശമാണ് ഇവിടം.തെക്കന്‍ ടിബറ്റ് എന്നു പേരിട്ട് ചൈന അവകാശവാദം ഉന്നയിക്കുന്ന അരുണാചല്‍ പ്രദേശിനോടു ചേര്‍ന്ന് യാര്‍ലുങ് സാങ്‌ബോ നദിക്കരയില്‍ ചൈന കഴിഞ്ഞ മാസം സേനാഭ്യാസ പ്രകടനം സംഘടിപ്പിച്ചിരുന്നു. ??
ആയുധ സാമഗ്രികള്‍ എത്തിച്ചത് ഇതിനു വേണ്ടിയാണെന്നു പി.എല്‍.എ. സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ദോകാ ലാ പ്രദേശത്തു നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിപ്പിക്കാനുള്ള സമ്മര്‍ദതന്ത്രമായി ഇതിനെ വിലയിരുത്തുന്നു. അതിനിടെ, സിക്കിം മേഖലയില്‍ ഇന്ത്യാ ചൈന സംഘര്‍ഷാവസ്ഥ നീളുന്നതില്‍ അമേരിക്ക ആശങ്കയറിയിച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് രണ്ടു രാജ്യങ്ങളും കൂട്ടായി ശ്രമിക്കണമെന്നും യു.എസ്. വിദേശകാര്യ മന്ത്രാലയ വക്താവ് ഹിതര്‍ ന്യൂയെര്‍ട്ട് ആഹ്വാനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല