സ്വന്തം ലേഖകന്‍: സിക്കിം അതിര്‍ത്തിയില്‍ കടുത്ത നടപടിയ്ക്ക് തയ്യാറെടുത്ത് ചൈന, ഇന്ത്യന്‍ സൈന്യം പിന്മാറിയില്ലെങ്കില്‍ സൈനിക നടപടിയെന്ന് ഭീഷണി. ദോക് ലാ വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രതികരണം കളവാണെന്നും ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ആരോപിച്ചു. സംഘര്‍ഷത്തില്‍ പരമാവധി ക്ഷമയും സഹിഷ്ണുതയും ചൈന പ്രകടിപ്പിച്ചിട്ടുണ്ട്. ഇനിയും സേനയെ പിന്‍വലിക്കാന്‍ ഇന്ത്യ തയാറായില്ലെങ്കില്‍ യുദ്ധമെന്ന മാര്‍ഗം മാത്രമാണ് ഞങ്ങള്‍ക്കു മുന്നിലുണ്ടാകുക.
നയതന്ത്ര തലത്തില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു. അതിര്‍ത്തിയില്‍ നിന്ന് സേനയെ പിന്‍വലിക്കാന്‍ ഇന്ത്യ തയാറായില്ലെങ്കില്‍ സൈനിക നീക്കത്തിന് തങ്ങള്‍ ഒരുങ്ങുമെന്ന് മുഖപത്രത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. നയതന്ത്രതലത്തില്‍ പ്രശ്‌നങ്ങ ള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും ഗ്ലോബല്‍ ടൈംസിന്റെ മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. ട്രൈ ജംക്ഷന്‍ പോയിന്റിലെ ചൈനയുടെ റോഡു നിര്‍മ്മാണം രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്നതിനാലാണ് ഇന്ത്യ സേനയെ വിന്യസിച്ചിരിക്കുന്നത് എന്ന് സുഷ്മ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
ഇത് കളവാണെന്നാണ് മാധ്യമത്തിന്റെ ആരോപണം. പ്രശ്‌നം സൈനിക തലത്തിലേയ്ക്ക് നീങ്ങിയാല്‍ ഇന്ത്യ പരാജയപ്പെടുമെന്നും ഗ്ലോബല്‍ ടൈംസ് കുറിക്കുന്നു. തങ്ങളുടെ സ്ഥലം വിട്ടു നല്‍കിക്കൊണ്ടുള്ള ഒരു സമാധാനവും ചൈന ആഗ്രഹിക്കുന്നില്ലെന്നും ഗ്ലോബല്‍ ടൈംസ് വ്യക്തമാക്കുന്നു. അതിനിടെ ഇന്ത്യചൈന അതിര്‍ത്തിയിലെ സംഭവവികാസങ്ങള്‍ തങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹീതര്‍ നോവര്‍ട്ട് വ്യക്തമാക്കി.
ചൈന സൈന്യത്തെ പിന്‍വലിക്കാന്‍ തയ്യാറായാല്‍ ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് പ്രശ്‌നത്തില്‍ അമേരികയുടെ പ്രസ്താവന. ഇരു രാജ്യങ്ങളുമായുള്ള ചര്‍ച്ചയ്ക്കു മുമ്പായി ഇരു രാജ്യങ്ങളുടെയും സൈന്യത്തെ മേഖലയില്‍നിന്ന് പിന്‍വലിക്കണം. വിഷയത്തില്‍ ഭൂട്ടാന്‍ അടക്കം എല്ലാ രാജ്യങ്ങളും ഇന്ത്യയ്‌ക്കൊപ്പമാണെന്നും സുഷമാ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല