1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2016

സ്വന്തം ലേഖകന്‍: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ വന്‍ സൈനിക സന്നാഹവുമായി ഇന്ത്യ, മുഖം ചുളിച്ച് ചൈനീസ് സര്‍ക്കാരും മാധ്യമങ്ങളും. ചൈനയില്‍ നിന്നുള്ള ഭീഷണി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അതിര്‍ത്തിയില്‍ ഇന്ത്യ വന്‍ സൈനിക നീക്കം നടത്തുന്നതെന്നാണ് സൂചന. കാരക്കോറം പാസ് മുതല്‍ അതിര്‍ത്തിവരെയാണ് സൈനികരുടെ രക്ഷാകവചം നിര്‍മ്മിക്കുന്നത്. വരും മാസങ്ങളില്‍ ആയുധ വ്യൂഹത്തിലും സൈനികരുടെ എണ്ണത്തിലും വര്‍ദ്ധന വരുത്താനാണ് തീരുമാനം.

നിലവിലെ സാഹചര്യമനുസരിച്ച് ചൈനയ്ക്ക് എപ്പോള്‍ വേണമെങ്കിലും 60,000 മുതല്‍ 80,000 വരെ സൈനികരെ ഇന്ത്യയിലേക്ക് ആക്രമണത്തിനയക്കാം. 1962നു ശേഷം ചൈനീസ് അതിര്‍ത്തിയില്‍ കാര്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും ഇന്ത്യ നടത്തിയിട്ടില്ല. അതിര്‍ത്തി സംരക്ഷിക്കുന്നത് ഇന്തോ ടിബറ്റന്‍ അതിര്‍ത്തി പോലീസാണ്.

അതേസമയം, അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനാവിന്യാസം വര്‍ദ്ധിക്കുന്നത് ഇന്ത്യ ചൈന ബന്ധത്തെ ബാധിക്കുമെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലേക്കുള്ള ചൈനീസ് നിക്ഷേപത്തെ അതു ബാധിക്കും. തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഇരുകൂട്ടരും സംയുക്തമായി ശ്രമിക്കണമന്നും ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.