1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2015

സ്വന്തം ലേഖകന്‍: ചൈനയെ മറികടന്ന് ഇന്ത്യ ഈ വര്‍ഷം ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവ്സ്ഥയെന്ന സ്ഥാനം കൈയ്യടുക്കുമെന്ന് ഇന്റര്‍നാഷണല്‍ മോണിട്ടറി ഫണ്ട് തലവന്‍ ക്രിസ്റ്റീന്‍ ലഗാര്‍ദെ പറഞ്ഞു. വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷം 7.5 ശതമാനം വളര്‍ച്ചയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഈ നേട്ടം കൈവരിക്കാനായാല്‍ വളര്‍ച്ചയില്‍ ഇന്ത്യക്ക് ചൈനയെ മറികടക്കാനാകും.

നേരത്തെ ചൈനയുടെ 6.3 ശതമാനം വളര്‍ച്ചാ നിരക്കിന് മറുപടിയായി 2016 ല്‍ ഇന്ത്യ 6.5 ശതമാനം വളര്‍ച്ച് നേടും എന്നായിരുന്നു ഫണ്ടിന്റെ പ്രവചനം. എന്നാല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിനു ശേഷം വളര്‍ച്ചാ നിരക്കിലുണ്ടായ വര്‍ധന ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ തന്നെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന സൂചനയാണ് നല്‍കുന്നത്.

എന്നാല്‍ വളര്‍ച്ചാ നിരക്കില്‍ മുന്നിലെത്തുമെങ്കിലും ലോക സാമ്പത്തിക ശക്തിയെന്ന നിലയില്‍ ഇന്ത്യ അപ്പോഴും ചൈനക്ക് പുറകില്‍ തന്നെ തുടരും. ചൈനയുടെ മൊത്തം സാമ്പത്തിക ആസ്തി 10 ട്രില്യണ്‍ അമേരിക്കന്‍ ഡോളറാണ്. ഇന്ത്യയുടേതാകട്ടെ 2 ട്രില്യണ്‍ ഡോളറും.

ജനസംഖ്യയുടെ ആനുകൂല്യം സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യക്ക് സഹായകരമാകും എന്ന് ലെഗാര്‍ദെ പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ സര്‍ക്കാരിന്റെ നയങ്ങളേയും ഇന്ത്യന്‍ ബിസിനസുകാരില്‍ പുതുതായി പ്രകടമായ ആത്മവിശ്വാസത്തേയും അവര്‍ പ്രശംസിച്ചു. 2009 ലെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 2014 ആകുമ്പോഴേക്കും വലിപ്പം കൊണ്ട് ഇരട്ടിച്ചതായും ലെഗാര്‍ദെ പറഞ്ഞു.

ഇന്ത്യന്‍ ജനസംഖ്യയിലെ 1.25 ബില്യണ്‍ ആളുകളും 25 വയസില്‍ താഴെയുള്ളവരാണ്. 2030 ഓടുകൂടി ഇന്ത്യ ജനസംഖ്യയില്‍ ചൈനയെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് കരുതപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.