സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചൈന സന്ദര്‍ശനത്തിന്റെ ഭാഗമായി 2,200 കോടി ഡോളറിന്റെ വ്യാപാര കരാറുകളില്‍ ധാരണയായി. ചൈനീസ്, ഇന്ത്യന്‍ കമ്പനി മേധാവികളുമായും ബിസിനസുകാരുമായുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് 2,200 കോടി ഡോളറിന്റെ 21 വ്യാപാര നിക്ഷേപ കരാറുകളില്‍ ഒപ്പിട്ടത്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാണ് ഈ കരാറുകള്‍.
ഇന്ത്യ ഇപ്പോള്‍ നിക്ഷേപത്തിന് അനുയോജ്യമായ രാജ്യമാണെന്ന് കൂടിക്കാഴ്ചയില്‍ മോഡി പറഞ്ഞു. ലോകത്തിന്റെ ഫാക്ടറികളാണു നിങ്ങളെന്നും ഇരുരാജ്യത്തിന്റെയും ഉന്നതിക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍, ചൈനീസ് കമ്പനികളുടെ 200 എക്‌സിക്യുട്ടീവുമാരെയാണ് മോഡി അഭിസംബോധന ചെയ്തത്.
മോഡിയുടെ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്നലെ ഷങ്ഹായിയില്‍ 22 കമ്പനി മേധാവികളെയും കണ്ടിരുന്നു. ഇവരെ മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമാകാന്‍ ക്ഷണിച്ച മോഡി തന്റെ 5 എഫ് പദ്ധതിയും വിശദീകരിച്ചു. ഫാം, ഫൈബര്‍, ഫാബ്രിക്, ഫാഷന്‍, ഫോറിന്‍ എന്ന തന്റെ 5 എഫ് ഫോര്‍മുലയാണു മോഡി മുന്നോട്ടു വച്ചത്.
ഇന്ത്യയുടെ കാര്യത്തില്‍ അമ്പരപ്പു തോന്നുന്നെന്നു ചൈനയിലെ ഏറ്റവും വലിയ ഇ കൊമേഴ്‌സ് കമ്പനിയായ ആലിബാബയുടെ മേധാവി ജാക്ക് മാ പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെക്കുറിച്ച് ആകാംക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുമായിച്ചേര്‍ന്നു വന്‍ പദ്ധതിക്കൊരുങ്ങുകയാണെന്നും മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഭാഗഭാക്കാകുമെന്നും ഫോണ്‍ നിര്‍മാണക്കമ്പനിയായ സിയോമിയുടെ പ്രസിഡന്റ് ലിന്‍ ബിനും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല