സ്വന്തം ലേഖകൻ: കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 12, 591 ആയി ഉയര്‍ന്നു. കഴിഞ്ഞ എട്ട് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കാണിത്. നിലവില്‍ രാജ്യത്ത് 65,286 സജീവ കോവിഡ് രോഗികളാണുള്ളത്.
40 പേരുടെ മരണം കൂടി രേഖപ്പെടുത്തിയതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണസംഖ്യ 5,31,230 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക്, പ്രതിവാര പോസിറ്റീവിറ്റി നിരക്ക് എന്നിവ യഥാക്രമം 5.46 ശതമാനം, 5.32 ശതമാനം എന്നിങ്ങനെയാണ്.
ആകെ രോഗബാധിതരുടെ 0.15 ശതമാനമാണ് നിലവിലെ സജീവ രോഗികളുടെ എണ്ണം. രോഗമുക്തി നിരക്ക് ദേശീയതലത്തില്‍ 98.67 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം 4,42,61,476 ആയി. രാജ്യത്ത് ഇതുവരെ 4.48 കോടി പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. രോഗബാധ മൂലമുള്ള മരണനിരക്ക് 1.18 ശതമാനമാണ്.
വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ 220,66 കോടി ഡോസ് കോവിഡ് വാക്‌സിന്‍ ഇതിനോടകം രാജ്യത്താകമാനം വിതരണം ചെയ്തതായും മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല