![](https://www.nrimalayalee.com/wp-content/uploads/2021/10/Flight-Ticket-Cancellation-EU-Airlines-Refund-Policy.jpg)
സ്വന്തം ലേഖകൻ: ണ്ടു വർഷത്തിനു ശേഷം ഇന്ത്യ രാജ്യാന്തര വിമാന സർവീസ് ഇൗ മാസം 27 മുതൽ പുനരാരംഭിക്കുന്നു. ഷെഡ്യൂൾ ചെയ്ത രാജ്യാന്തര യാത്രാ സർവീസുകൾ പുനരാരംഭിക്കാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം, രാജ്യാന്തര യാത്രകൾക്കുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ്19 മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചായിരിക്കും രാജ്യാന്തര സർവീസുകള്‍.
കഴിഞ്ഞ മാസം 28-ന് സാധാരണ യാത്രാ വിമാനങ്ങൾക്കുള്ള നിരോധനം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) മറ്റൊരറിയിപ്പുണ്ടാകുന്നതു വരെ നീട്ടിയിരുന്നു.
എയർ ബബിൾ കരാറുകൾ അവസാനിപ്പിക്കാൻ ജനുവരി 31-ന് ഇന്ത്യ ലക്ഷ്യമിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നെങ്കിലും ഒമിക്രോൺ കേസുകളുടെ വർധനവ് കാരണം ഇതു നീട്ടിവച്ചു. കഴിഞ്ഞ നവംബറിൽ ഇന്ത്യ ടൂറിസ്റ്റ് വീസകൾ നൽകുന്നതു പുനരാരംഭിക്കുകയും ചെയ്തു.
2022 മാർച്ചിന് മുമ്പ് രാജ്യാന്തര യാത്രക്കാർക്കായി 500,000 സൗജന്യ വീസകൾ നൽകുമെന്ന് കഴിഞ്ഞ വർഷം സർക്കാർ പ്രഖ്യാപിച്ചിരുന്നു. 2020-ൽ ഏകദേശം 6.33 ദശലക്ഷം രാജ്യാന്തര വിനോദസഞ്ചാരികളും പ്രവാസി ഇന്ത്യക്കാരും ഇന്ത്യയിലെത്തി. 2021 മുതൽ എയർ ബബിൾ ക്രമീകരണങ്ങൾക്ക് കീഴിലാണ് ഇന്ത്യൻ വിമാനങ്ങൾ സർവീസ് നടത്തുന്നത്.
യുഎഇ, അഫ്ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബഹ്‌റൈൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, കാനഡ, ത്യോപ്യ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഇറാഖ്, ജപ്പാൻ, കസാക്കിസ്ഥാൻ, കെനിയ, കുവൈത്ത് മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാൾ, നെതർലാൻഡ്സ്, നൈജീരിയ, ഒമാൻ, ഖത്തർ, റഷ്യ, റുവാണ്ട, സൗദി അറേബ്യ, സീഷെൽസ്, സിംഗപ്പൂർ, ശ്രീലങ്ക, സ്വിറ്റ്സർലൻഡ്, ടാൻസാനിയ, ഉക്രെയ്ൻ, യുണൈറ്റഡ് കിംഗ്ഡം, യുഎസ്, ഉസ്ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ ഇന്ത്യയ്ക്ക് എയർ ബിബിൾ സംവിധാനമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല