![](https://www.nrimalayalee.com/wp-content/uploads/2021/09/UAE-Teachers-Students-Free-PCR-Test-.jpg)
സ്വന്തം ലേഖകൻ: കേന്ദ്ര സർക്കാർ യാത്രയിളവ് പ്രഖ്യാപിച്ച രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെയും ഉൾപ്പെടുത്തി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് കോവിഡ് പരിശോധന നടത്താതെ നാട്ടിലെത്താൻ കേന്ദ്രസർക്കാർ തയാറാക്കിയ പട്ടികയിലാണ് വൈകിയെങ്കിലും കുവൈത്തിനെയും ഉൾപ്പെടുത്തിയത്.
കുവൈത്തിനെക്കാൾ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളെ ഉൾപ്പെടുത്തിയിട്ടും കേന്ദ്രസർക്കാറിന്റെ പട്ടികയിൽ കുവൈത്തിനെ ഉൾപ്പെടുത്താത്തത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഭൂരിഭാഗം പേരും വാക്സിനേഷൻ പൂർത്തീകരിച്ചവരാണ് കുവൈത്തിലുള്ളത്. നല്ലൊരു ശതമാനം ജനങ്ങളും ബൂസ്റ്റർ ഡോസും സ്വീകരിച്ച് കഴിഞ്ഞു.
കുവൈത്തിലേക്ക് വരാനും പി.സി.ആർ, വാക്സിനേഷൻ, ക്വാറൻറീൻ നിബന്ധനകൾ കഴിഞ്ഞദിവസം ഒഴിവാക്കിയിരുന്നു. പ്രവാസി സമൂഹത്തിന് ഏറെ ആശ്വാസം പകരുന്ന തീരുമാനങ്ങളാണ് രണ്ട് ദിവസത്തിനിടെ ഇരു രാജ്യത്തിന്റെയും ഭാഗത്തുനിന്നുണ്ടായത്. ഇപ്പോൾ എല്ലാ ഗൾഫ് രാജ്യങ്ങളും യാത്രയിളവിന്റെ പട്ടികയിൽ ഉൾപ്പെട്ടു. ആദ്യഘട്ട പട്ടികയിൽ കുവൈത്തും യു.എ.ഇയും ഉണ്ടായിരുന്നില്ല. രണ്ടാംഘട്ടത്തിൽ യു.എ.ഇയെ ഉൾപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല