സ്വന്തം ലേഖകൻ: രാജ്യത്ത് 18 വയസ് തികഞ്ഞ എല്ലാവര്‍ക്കും കരുതൽ ഡോസ് വാക്സിൻ നല്‍കാനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. നിലവിൽ എല്ലാവര്‍ക്കും നല്‍കുന്ന രണ്ട് ഡോസ് വാക്സിനു പുറമെയാണ് ബൂസ്റ്റര്‍ ഡോസ് വിതരണം ചെയ്യുന്നത്. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയാണ് വിതരണം.
ഏപ്രിൽ 10 മുതൽ വാക്സിൻ ലഭ്യമായിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 18 വയസിനു മുകളിൽ പ്രായമുള്ളതും രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ച് 9 മാസം പൂര്‍ത്തിയാക്കുകയും ചെയ്തവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് വാക്സിൻ സ്വീകരിക്കാൻ അര്‍ഹതയുള്ളത്. ഇവര്‍ക്ക് സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങള്‍ വഴി ബൂസ്റ്റര്‍ ഡോസ് വാക്സിൻ സ്വീകരിക്കാമെന്നു കാണിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിറക്കി.
ഇതോടൊപ്പം നിലവിലുളള സൗജന്യ വാക്സിനേഷൻ തുടരുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ വാക്സിനേഷൻ കേന്ദ്രങ്ങള്‍ വഴിയുള്ള ഒന്നാം ഡോസ്, രണ്ടാം ഡോസ് വാക്സിനുകളുടെ വിതരണവും ഇതോടൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍, മുൻനിര പ്രവര്‍ത്തകര്‍, 60 വയസിനു മുകളിൽ പ്രായമുള്ളവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വാക്സിനുകളുടെ വിതരണവും ഇനിയും തുടരും.
ഇതിൻ്റെ വേഗം വര്‍ധിപ്പിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് 60 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് സ്വാകാര്യ വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയുള്ള വിതരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല