1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2022

സ്വന്തം ലേഖകൻ: ഒമിക്രോൺ ആശങ്കൾക്കിടെ രാജ്യത്ത് മാറ്റമില്ലാതെ പ്രതിദിന കോവിഡ് ബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,37,704 പേർക്കാണ് രോഗം ബാധിച്ചത്. 488 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് രാജ്യത്തെ കോവിഡ് വിവരങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗബാധയിൽ ഇടിവുണ്ടായിട്ടുണ്ട്.

മുൻ ദിവസത്തേക്കാൾ 9,550 കോവിഡ് കേസുകളുടെ കുറവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 3,37,704 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ ചികിത്സയിൽ കഴിഞ്ഞിരുന്ന 2,42,676 പേർ രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി 21,13,365 സജീവ കേസുകളാണ് നിലവിലുള്ളത്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.22 ശതമാനം ആണ്.

കോവിഡ് കേസുകളിൽ ഇടിവുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് ഒമിക്രോൺ കേസുകൾ ഉയരുകയാണ്. പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്ത് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 10,050 ആയി ഉയർന്നു. കഴിഞ്ഞദിവസത്തെ കണക്കുകളിൽ നിന്ന് 3.69 ശതമാനത്തിന്‍റെ വർധനവാണ് ഒമിക്രോൺ കേസുകളിൽ ഉണ്ടായിരിക്കുന്നത്.

മഹാരാഷ്ട്ര, കർണാടക, കേരളം സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ ആശങ്കയാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,270 പുതിയ കോവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് സംസ്ഥാനത്ത് കേസുകൾ ഉയരുകയാണ്. കർണാടകയിൽ 48,049, കേരള 41,668 , തമിഴ്നാട് 29,870, ഗുജറാത്ത് 21,225 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകൾ.

കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ, തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143 എന്നിവിടങ്ങളിലായിരുന്നു കൂടുതൽ കേസുകൾ. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,053 പേര്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു.

അതിനിടെ ഒ​മി​​ക്രോ​ൺ വ്യാ​പ​നം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത്​ ഫെ​ബ്രു​വ​രി 28 വ​രെ മാ​റ്റി​വെ​ച്ചു. അ​ടു​ത്ത മാ​സാ​വ​സാ​നം വ​രെ രാ​ജ്യ​ത്തി​ന​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും നി​ല​വി​ലെ ‘എ​യ​ർ ബ​ബ്​​ൾ’ ക്ര​മീ​ക​ര​ണ പ്ര​കാ​രം വി​മാ​ന സ​ർ​വി​സ്​ ന​ട​ത്തു​മെ​ന്ന്​ വ്യോ​മ​യാ​ന ഡ​യ​റ​ക്ട​റേ​റ്റ്​ ജ​ന​റ​ൽ അ​റി​യി​ച്ചു.

ഡി​സം​ബ​ർ 15ന്​ ​അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വി​സ്​ പു​ന​രാ​രം​ഭി​ക്കാ​നി​രു​ന്ന​താ​ണ്. ഒ​മി​ക്രോ​ൺ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന്​ തീ​രു​മാ​നം മാ​റ്റി. അ​ടു​ത്ത മാ​സം പ​കു​തി​യോ​ടെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി തീ​രു​മാ​ന​മെ​ടു​ക്കും. ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന്​ 2020 മാ​ർ​ച്ച്​ 23 മു​ത​ലാ​ണ്​ പ​തി​വ്​ അ​ന്താ​രാ​ഷ്​​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക്​ നി​ർ​ത്തി​വെ​ച്ച​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.