![](https://www.nrimalayalee.com/wp-content/uploads/2021/06/India-Covid-Guidelines-for-Children-.jpg)
സ്വന്തം ലേഖകൻ: രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്നു. പ്രതിദിന കോറോണ ബാധിതർ മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,17,532 പേർക്ക് രോഗം സ്ഥിരീകരിച്ചു. 491 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
ഒമിക്രോൺ ബാധിതരുടെ എണ്ണവും ഒമ്പതിനായിരം കടന്നിരിക്കുകയാണ്. ഇതുവരെ 9,287 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇന്നലെത്തേക്കാൾ 3.63% ശതമാനം അധികം ഒമിക്രോൺ രോഗികളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തേക്കാൾ 34,562 കൊറോണ രോഗികൾ ഇന്ന് കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ 2,23,990 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19,24,051 ആയി. രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.41 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 70,93,56,830 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിൽ 19,35,180 എണ്ണം ഇന്നലെ പരിശോധിച്ചതാണ്.
അതിനിടെ സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്പോണ്‍സ് (ആർആർടി) ടീമിന്റെ അടിയന്തര യോഗം ചേര്‍ന്നു. കോവിഡ്, ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ രൂപീകരിച്ച സര്‍വൈലന്‍സ്, ഇന്‍ഫ്രാസ്ടെക്ച്ചര്‍ ആൻഡ് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, മെറ്റീരിയല്‍ മാനേജ്മെന്റ്, ട്രാന്സ്പോര്ട്ടേഷന് ആൻഡ് ഓക്സിജന്‍, വാക്സിനേഷന് മാനേജ്മെന്റ്, പോസ്റ്റ് കോവിഡ് മാനേജ്മെന്റ് തുടങ്ങിയ 12 സംസ്ഥാനതല ആര്‍ആര്‍ടി കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല