1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 28, 2022

സ്വന്തം ലേഖകൻ: ഇന്ത്യയിൽ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,51,209 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വിവിധ സംസ്ഥാനങ്ങളിലായി 627 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോവിഡ് ചികിത്സയിൽ കഴിഞ്ഞ 3,47,443 പേർക്ക് രോഗമുക്തിയുണ്ടായി.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കോവിഡ് കേസുകളിൽ 35,000ത്തിലധികം കുറവ് രേഖപ്പെടുത്തി. രാജ്യത്തെ 407 ജില്ലകളിൽ ടിപിആർ 10 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 17.47 ശതമാനമാണ്.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.88% ആണ്. നിലവിൽ രോഗമുക്തി നിരക്ക് 93.60 ശതമാനമാണ്. വിവിധ സംസ്ഥാനങ്ങളിലായി 21,05,611 സജീവ കോവിഡ് കേസുകളാണ് നിലവിലുള്ളത്. രാജ്യത്തെ വൻകിട നഗരങ്ങളിൽ കോവിഡ് കേസുകൾ കുറയുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് കേസുകളിൽ ആശങ്ക നിലനിൽക്കുന്നതിനിടെ രാജ്യത്തെ ആകെ വാക്സിനേഷൻ 1,64,44,73,216 ആയി ഉയർന്നു.

അതേസമയം, കേരളത്തിൽ പ്രതിദിന കോവിഡ് കേസുകൾ ഉയർന്ന തോതിൽ തുടരുകയാണ്. വ്യാഴാഴ്ച ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 51,739 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,68,717 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,57,490 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 11,227 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1301 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 3,09,489 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 54,63,960 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീം കോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 57 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 85 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,434 ആയി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.