![](https://www.nrimalayalee.com/wp-content/uploads/2021/09/UAE-Teachers-Students-Free-PCR-Test-.jpg)
സ്വന്തം ലേഖകൻ: അടിയന്തര സാഹചര്യങ്ങളില്‍ പിസിആർ സർട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് വരുന്നതിനായി പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഇളവ് റദ്ദ് ചെയ്ത തീരുമാനം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി വിവിധ പ്രവാസി സംഘടനകൾ. പ്രിയപ്പെട്ടവരുടെ മരണം അറിഞ്ഞ് അടിയന്തരമായി നാട്ടിലേക്ക് പോകേണ്ടവര്‍ക്ക് പിസിആര്‍ പരിശോധനയില്ലാതെ യാത്ര ചെയ്യാന്‍ നേരത്തേ അനുമതിയുണ്ടായിരുന്നു.
ഈ ഉത്തരവ് ആണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പിന്വലിച്ചിക്കുന്നത്. എമര്‍ജന്‍സി വിഭാഗത്തില്‍ വിവരങ്ങള്‍ നല്‍കിയാണ് യാത്രക്കുള്ള ഒരുക്കങ്ങള്‍ പ്രവാസികള്‍ ഇതുവരെ ചെയ്തിരുന്നത്. ‘എയർ സുവിധ’ വെബ്പോർട്ടലിൽ നെഗറ്റിവ് സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവർക്ക് മാത്രമേ ഇനി നാട്ടിലേക്ക് പോകാൻ സാധിക്കൂ. ഇനി അത്യാവശ്യത്തിന് നാട്ടിലേക്ക് പോകുന്നവര്‍ പി.സി.ആര് ടെസ്റ്റ് എടുത്ത് ഫലം വരുന്നത് വരെ കാത്തിരിക്കണം. പല രാജ്യങ്ങളിലും പിസിആർ ടെസ്റ്റ് റിസൾട്ട് പല രീതിയില്‍ ആണ്. പല രാജ്യങ്ങളും വാക്സിന് വിതരണം ശക്തമാക്കി കൊവിഡിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
ഗള്‍ഫില്‍ പല ഇടത്തും മാസ്കും സാമൂഹിക അകലവും അടക്കമുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ മാറ്റുന്നതിനെ കുറിച്ച് ആലോചനകള്‍ നടക്കുന്നുണ്ട്. പ്രവാസികളെ വലിയ രീതിയില്‍ ബുദ്ധിമുട്ടിക്കുന്ന ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കണം എന്നാണ് ആവശ്യം. അടിയന്തര സാഹചര്യങ്ങളിൽ പിസിആർ ടെസ്റ്റില്ലാതെ നാട്ടിലേക്ക് പോകാനുള്ള സാഹചര്യം നിലനിർത്തണമെന്നാണ് ഇവരുടെ ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല