സ്വന്തം ലേഖകന്‍: എന്‍എസ്ജി പോയെങ്കില്‍ പോട്ടെ, മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ അംഗത്വത്തിനായി ഇന്ത്യ. ആണവ സമഗ്രവിതരണ സംഘത്തിലെ അംഗത്വത്തിനു തിരിച്ചടി നേരിട്ടെങ്കിലും മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ അംഗമാകാനുള്ള ഉടമ്പടിയില്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ തിങ്കളാഴ്ച ഒപ്പിട്ടേക്കും.
2008 മുതലാണ് മിസൈല്‍ നിയന്ത്രണ ഗ്രൂപ്പില്‍ അംഗത്വം നേടാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിക്കുന്നത്. ഇതിനായി അമേരിക്കയുടെ പിന്തുണ ഉറപ്പാക്കാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. 34 അംഗങ്ങളാണു നിലവില്‍ മിസൈല്‍ സാങ്കേതികവിദ്യാ നിയന്ത്രണ ഗ്രൂപ്പില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം ജൂണിലും ഒക്‌ടോബറിലും അംഗത്വത്തിന് ഇന്ത്യ ശ്രമിച്ചെങ്കിലും കടല്‍ക്കൊലക്കേസിന്റെ കാര്യം മുന്‍ നിര്‍ത്തി ഇറ്റലി എതിര്‍ക്കുകയായിരുന്നു.
ഇറ്റാലിയന്‍ നാവികര്‍ക്കു നാട്ടിലേയ്ക്കു പോകാന്‍ വഴിയൊരുക്കിയതോടെ ഇറ്റലിയുടെ നിലാപാട് അനുകൂലമായി. ഇതില്‍ അംഗത്വം ലഭിക്കുന്നതോടെ ഭാവിയില്‍ മിസൈല്‍ സങ്കേതിക വിദ്യ കയറ്റുമതി സംഘങ്ങളായ എന്‍. എസ്. ജി, ആസ്‌ത്രേലിയ ഗ്രൂപ്പ്, വാസെനര്‍ അറേഞ്ച്‌മെന്റ് എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനം സുഗമമാകും എന്നാണു പ്രതീക്ഷ.
അതേ സമയം ഇന്ത്യയുടെ എന്‍ എസ് ജി അംഗത്വത്തെ എതിര്‍ത്ത ചൈന മിസൈല്‍ നിയന്ത്രണ ഗ്രൂപ്പില്‍ അംഗമല്ല. ചൈനയുടെ അപേക്ഷ 2004 ല്‍ തള്ളിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല