സ്വന്തം ലേഖകൻ: രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും പട്ടിണിയിലാണെന്ന് ആഗോള വിശപ്പ് സൂചിക (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ്- ജിഎച്ച്ഐ) റിപ്പോര്‍ട്ട്. 116 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്. 94ല്‍ നിന്ന് 101-ാം സ്ഥാനത്തേക്കാണ് ഇന്ത്യയുടെ മാറ്റം. പാക്കിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍, എന്നീ രാജ്യങ്ങള്‍ക്കും പിന്നിലാണ് ഇന്ത്യ.
പോഷകക്കുറവ്, പ്രായത്തിന് ആനുപാതികമായ തൂക്കക്കുറവ്, ശിശുമരണനിരക്ക് എന്നിവ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പദ്ധതി നടപ്പാക്കലിലെ വീഴ്ച, പോഷകക്കുറവ് കൈകാര്യം ചെയ്യുന്നതിലെ ഉദാസീനത തുടങ്ങിയവയാണ് രാജ്യത്തെ പിന്നോട്ടടിച്ചത്. ചൈന, ബ്രസീല്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ അഞ്ചില്‍ താഴെ ജിഎച്ച്ഐ സ്കോറുമായി മുന്‍നിരയിലുണ്ട്.
ദാരിദ്രം, പോഷകക്കുറവ് എന്നിവ നിരന്തരം നിരീക്ഷിക്കുന്ന ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ് ഐറിഷ് സംഘടനയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹംഗര്‍ ലൈഫും ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. നേപ്പാള്‍ (76) ബംഗ്ലാദേശ് (76) മ്യാന്മര് (71) പാക്കിസ്ഥാന് (92) എന്നിങ്ങനെയാണ് പട്ടികയില്‍ ഇന്ത്യയുടെ അയല്‍ രാജ്യങ്ങളുടെ സ്ഥാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല