സ്വന്തം ലേഖകന്‍: രാജീവ് ഗാന്ധിയുടെ കാലത്ത് ഇന്ത്യ ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചതായി യുഎസ് രഹസ്യ രേഖകള്‍. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1985 ല്‍ പാകിസ്താന്റെ ആണവായുധ പരീക്ഷണങ്ങള്‍ക്ക് മറുപടിയായാണ് ഇന്ത്യ ഹൈഡ്രജന്‍ ബോംബ് വികസിപ്പിച്ചത്. യു.എസിന്റെ സി.ഐ.എ പുതുതായി പ്രസിദ്ധീകരിച്ച 930,000 രേഖകളിലാണ് ഇക്കാര്യം പറയുന്നത്.
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ ആദ്യ ആണവ പരീഷണം നടത്തിയ ഇന്ത്യ അതിനേക്കാള്‍ ശക്തമായ ഹൈഡ്രജന്‍ ബോംബാണ് 11 വര്‍ഷങ്ങള്‍ക്ക് ശേഷം വികസിപ്പിച്ചത്. ആണവായുധത്തോട് എതിര്‍പ്പുണ്ടായിരുന്നെങ്കിലും പാകിസ്താന്‍ ആണവ സജ്ജരാകുന്നു എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് രാജീവ് ഗാന്ധി അതിന് മുതിര്‍ന്നത്.
ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ 36 ശാസ്ത്രജ്ഞരാണ് ഹൈഡ്രജന്‍ ബോംബ് നിര്‍മ്മിച്ചത്. അക്കാലത്ത് ഇന്ത്യ വലിയ അളവില്‍ പ്ലൂട്ടോണിയം സംഭരിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആഗോളരാഷ്ട്രീയ സാഹചര്യങ്ങളും സാമ്പത്തിക പ്രതിസന്ധിയുമാണ് പാകിസ്താനെ ആക്രമിക്കുന്നതില്‍ നിന്ന് ഇന്ത്യയെ പിന്തിരിപ്പിച്ചത്. പാകിസ്താനേക്കാള്‍ വലിയ ഭീഷണിയായി ഇന്ത്യ ചൈനയെയാണ് കണ്ടതെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
ഇരു രാജ്യങ്ങള്‍ക്കിടയിലുള്ള ഭീഷണി പരിഹരിക്കുന്നത് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ ശ്രമങ്ങളോട് ഇന്ത്യ സഹകരിച്ചില്ല. സമാധാന ദൂതനെ ഇന്ത്യയിലേക്ക് അയക്കണമെന്നായിരുന്നു റീഗന്റെ നിലപാട്. അന്ന് ഇന്ത്യ സോവിയേറ്റ് യൂണിയന്റെയും പാകിസ്താന്‍ അമേരിക്കയുടെയും സുഹൃത്തുക്കളായാണ് കരുതപ്പെട്ടത്.
ജനുവരി 17 നാണ് സി.ഐ.എ രേഖകള്‍ പുറത്ത് വിട്ടത്. 25 വര്‍ഷം രേഖകള്‍ രഹസ്യമായി സൂക്ഷിക്കണമെന്ന നിബന്ധന പൂര്‍ത്തിയാക്കിയ രേഖകളാണ് പരസ്യമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല