1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2023

സ്വന്തം ലേഖകൻ: ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3. ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നാളെയാണ്. ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക ഈ മാസം 23 നാണ്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്‌ത്തലാണ് ഇന്നു നടന്നത്.

ഇത് പൂർത്തിയായതോടെ ലാൻഡറും–പ്രൊപ്പൽഷൻ മൊഡ്യൂളും വേർപിരിയുന്നതിനായുള്ള നടപടികൾക്ക് ഐഎസ്ആർഒ തുടക്കമിട്ടു. നിലവിൽ ചന്ദ്രനിൽ നിന്ന് 163 കിലോമീറ്റർ അകലെയാണ് പേടകം. വ്യാഴാഴ്ച പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്നു വേർപെടുന്ന ലാൻഡർ പതിയെ താഴ്‌‍ന്നു തുടങ്ങും. 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ലക്ഷ്യമിട്ടാണ് നടപടികൾ പുരോഗമിക്കുന്നത്.

ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്‌ത്തിയത്. ബെംഗളുരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.

അതേസമയം റഷ്യയുടെ ചന്ദ്രനിലേക്കുള്ള ദൗത്യമായ ലൂണ 25 ഇന്ത്യയിലും താൽപ്പര്യം ജനിപ്പിക്കുന്നു. കാരണം, റഷ്യൻ ലാൻഡർ ചാന്ദ്രയാൻ -3 ന് ദിവസങ്ങൾക്ക് മുൻപ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം എത്താൻ സാധ്യതയുണ്ട്. ദക്ഷിണധ്രുവത്തോട് ചേർന്ന് സോഫ്‌റ്റ് ലാൻഡ് ചെയ്യുന്ന ആദ്യത്തെ രാജ്യം എന്ന പദവി ഇന്ത്യയ്ക്ക് നഷ്ടപ്പെടാനും സാധ്യതയുണ്ട്.

ഓഗസ്റ്റ് 10-നാണ് റഷ്യൻ ദൗത്യം വിക്ഷേപിച്ചത്. ഓഗസ്റ്റ് 16-ഓടെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കാനും ഓഗസ്റ്റ് 21-നോ 22-നോ സോഫ്റ്റ് ലാൻഡിംഗിന് ശ്രമിക്കാനും സാധ്യതയുണ്ട്. ഓഗസ്റ്റ് 23-ന് മുമ്പ് ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ദൗത്യത്തിന് ലാൻഡിങ് സൈറ്റിൽ ഇറങ്ങാൻ കഴിയില്ല.

ജൂലൈ 14 ന് ചന്ദ്രയാൻ -3 വിക്ഷേപിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ലൂണ -25 അതിന്റെ സോയൂസ് റോക്കറ്റിൽ ഈ ആഴ്ച ആദ്യം വിക്ഷേപിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ ഇത് 3.84 ലക്ഷം കിലോമീറ്റർ യാത്ര പൂർത്തിയാക്കും. ഭാരം കുറഞ്ഞ പേലോഡും കൂടുതൽ ഇന്ധന സംഭരണവും കാരണം റഷ്യൻ ദൗത്യത്തിന് ചന്ദ്രനിലേക്ക് നേരിട്ടുള്ള പാത പിന്തുടരാൻ കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.