1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 9, 2021

സ്വന്തം ലേഖകൻ: സ്‌കൂളുകള്‍ തുറക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആണ് പാര്‍ലമെന്റില്‍ ഇക്കാര്യം അറിയിച്ചത്. ശശി തരൂരിന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് മാര്‍ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. പ്രാദേശിക നിയന്ത്രണങ്ങള്‍ക്ക് അനുസൃതമായി സ്‌കൂളുകള്‍ തുറക്കാമെന്നും മന്ത്രി വ്യക്താക്കി.

ആന്ധ്രാപ്രദേശ്, കര്‍ണാടക, ഡല്‍ഹി, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങളോടെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. അതേസമയം കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന സ്കൂളുകൾ തുറക്കുന്നതിൽ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഓൺലൈൻ രീതികൾ ശാശ്വതമല്ലെന്ന് പറഞ്ഞ മന്ത്രി സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് നിയമസഭയിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്ന തോതിൽ തുടരുന്നതിനിടെയാണ് സ്കൂളുകൾ തുറക്കുന്നതിൽ മന്ത്രി നിർണായക വിവരങ്ങൾ പങ്കുവച്ചത്. ആരോഗ്യ വകുപ്പ് ഞായറാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. 1,76,572 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 4,90,858 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

2328 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച 18,607 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ പുതിയ കോവിഡ് കേസുകളുടെ എണ്ണം വർധിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,747 ആയി.

സംസ്ഥാനത്തെ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

“സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്ന കാര്യം സർക്കാരിൻ്റെ പരിഗണനയിലുണ്ട്. ഘട്ടം ഘട്ടമായി തുറക്കുക എന്ന രീതിയാണ് പരിഗണനയിലുള്ളത്. സ്കൂളുകൾ തുറക്കുന്നതിൽ കേന്ദ്ര സർക്കാരിൻ്റെയും കോവിഡ് നിയന്ത്രണ അതോറിറ്റിയുടെയും അനുമതി ആവശ്യമാണ്. ഇവരുടെ ഭാഗത്ത് നിന്നും അനുമതി ലഭിച്ചാലുടൻ കുട്ടികളിലെ വാക്സിനേഷൻ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. അടുത്ത മാസത്തോടെ സ്കൂളുകളിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കും,“ മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

സംസ്ഥാനത്തെ സ്കൂളുകൾ ഘട്ടം ഘട്ടമായി തുറന്ന് പ്രവർത്തിക്കുന്നത് പരിഗണനയിലുണ്ടെന്ന് വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രി ഓൺലൈൻ വിദ്യാഭ്യാസരീതി ശാശ്വതമല്ലെന്ന് നിയമസഭയിൽ പറഞ്ഞു. കുട്ടികളിലെ ആരോഗ്യപ്രശ്നങ്ങൾ മുൻ നിർത്തിയായിരുന്നു മന്ത്രി ഇത്തരത്തിൽ പരാമർശം നടത്തിയത്. ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഓൺലൈൻ ക്ലാസുകൾ ഉണ്ടാകുന്ന പലവിധ ആരോഗ്യ പ്രശ്നങ്ങൾ ആരോഗ്യ വിദഗ്ധരും മാതാപിതാക്കളും ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യം നിലനിൽക്കെയാണ് മന്ത്രി സമാനമായ പരാമർശം നടത്തിയത്. ഓൺലൈൻ വിദ്യാഭ്യാസരീതി രീതി തുടരുന്നത് മൂലം കുട്ടികളിൽ പലവിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ഓൺലൈൻ ക്ലാസുകളുടെ കാലത്ത് 36 ശതമാനം വിദ്യാർഥികളിൽ തലവേദന അനുഭവപ്പെടുന്നതായി എസ്‌സിആര്‍ടി പഠനത്തെ ഉദ്ദരിച്ച് മന്ത്രി സഭയില്‍ പറഞ്ഞു. 28 ശതമാനം കുട്ടികള്‍ക്ക് കണ്ണ് വേദനയും 28 ശതമാനം കുട്ടികള്‍ക്ക് കഴുത്തുവേദനയും റിപ്പോർട്ട് ചെയ്തു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കെ ആശങ്കകൾ പരിഹരിക്കാൻ കുട്ടികളും മാതാപിതാക്കളും തമ്മിൽ കൂടുതൽ സംവദിക്കണം. കുട്ടികൾക്ക് ആവശ്യമായ വ്യായാമം, പരിചരണം എന്നിവ രക്ഷിതാക്കൾ ഉറപ്പാക്കണമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.

തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ ആരംഭിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാന സർക്കാരും മുന്നോട്ട് നീങ്ങുന്നത്. സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ രണ്ട് സാധ്യതകളാണ് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുന്നത്. തുടക്കത്തിൽ മുതിർന്ന ക്ലാസുകൾ തുറക്കാം എന്നതാണ് ആദ്യ പരിഗണന. ചെറിയ ക്ലാസുകൾ തുറക്കുന്നതാണ് രണ്ടാമത്തെ ആലോചന.

എന്നാൽ ഒന്നു മുതല്‍ മൂന്നുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലുണ്ടെന്ന പഠനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ആലോചനയുണ്ടായത്. മറ്റ് സംസ്ഥാനങ്ങളിലെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നതിലെ മാതൃകകൾ പരിശോധിച്ച് സമാനമായ രീതികൾ പിന്തുടരാനും ആലോചനയുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.