![](https://www.nrimalayalee.com/wp-content/uploads/2020/08/kuwait-weather-update-Temperature-Sunstroke.jpg)
സ്വന്തം ലേഖകൻ: ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷ ഭാഗമായി കുവൈത്ത് ടവറിൽ ഇന്ത്യയുടെയും കുവൈത്തിെൻറയും ദേശീയപതാകയുടെ നിറമണിയിച്ചു. ആറുപതിറ്റാണ്ടായി ഉൗഷ്മളമായ സൗഹൃദബന്ധമാണ് ഇന്ത്യക്കും കുവൈത്തിനുമിടയിൽ ഉള്ളതെന്നും 2021 വർഷം ഇൗ ബന്ധത്തിൽ നാഴികക്കല്ലാണെന്നും ഇന്ത്യൻ അംബാസഡർ സിബി ജോർജ് പ്രതികരിച്ചു.
പരസ്പര വിശ്വാസം, മനസ്സിലാക്കൽ, സഹകരണം എന്നിവയിൽ അധിഷ്ഠിതമായ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ ദേശീയ െഎക്യദിനാചരണം നടത്തുന്ന ദിവസത്തിൽ കുവൈത്ത് ടവറിൽ ഇന്ത്യയുടെ ത്രിവർണ പതാക അലങ്കരിക്കപ്പെട്ടത് ശ്രദ്ധേയമാണെന്നും കുവൈത്ത് ഭരണകൂടവും ജനതയും നൽകുന്ന സ്നേഹത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നതായും അംബാസഡർ പറഞ്ഞു.
അതിനിടെ അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 12നും 15 നും ഇടയിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ ഏതാണ്ട് പൂർത്തിയായ പശ്ചാത്തലത്തിലാണ് അഞ്ചിനും 11 നും ഇടയിൽ പ്രായമുള്ള കുട്ടികളുടെ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കാൻ ആരോഗ്യമന്ത്രാലയം തീരുമാനിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല