![](https://www.nrimalayalee.com/wp-content/uploads/2021/07/NEET-Exam-Examination-Center-Kuwait-.jpg)
സ്വന്തം ലേഖകൻ: ഇന്ത്യ- കുവൈത്ത് ബന്ധം ശക്തിപ്പെടുത്തുന്നതിന് ട്രേഡ്, ടെക്നോളജി, ടൂറിസം എന്നിവ ഉൾപ്പെടുത്തി ‘3 ടി’യുമായി ഇന്ത്യൻ എംബസി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ അറുപതാം വാർഷികം പ്രമാണിച്ച് ഒരുവർഷം കൊണ്ടു പദ്ധതി പ്രാവർത്തികമാക്കുമെന്ന് ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് പറഞ്ഞു.
രാജ്യാന്തര നിക്ഷേപകരെ കൂടുതലായി ഇന്ത്യയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. ഇന്ത്യയിൽ നിന്നു വിദേശങ്ങളിലേക്കുള്ള വ്യാപാരത്തോത് 400 ബില്യൻ ഡോളറാണ് പ്രതീക്ഷിക്കുന്നത്. കുവൈത്തിലേക്കുള്ള വ്യാപാരത്തോതിൽ ഈ വർഷം 50% വർധന ലക്ഷ്യമിടുന്നു. വിദേശങ്ങളിലേക്കുള്ള മരുന്ന് കയറ്റുമതി 4ബില്യൻ ഡോളറാണ് പ്രതീക്ഷ. ഐടി മേഖലയിലും വൻ തുക പ്രതീക്ഷിക്കുന്നുണ്ട്. ടൂറിസം മേഖലയിൽ 2030നകം ഇന്ത്യ ലോകത്തെ അഞ്ചാമത്തെ വ്യാപാര സഞ്ചാര ലക്ഷ്യകേന്ദ്രമായി മാറും.
കേരളം ഉൾപ്പെടെ ഇന്ത്യയിൽ മിക്ക ഭാഗങ്ങളും വിദേശികളെ ആകർഷിക്കുന്ന ഭൂപ്രദേശങ്ങളാണ്. 2020ൽ ഇന്ത്യയുടെ ട്രാവൽ മാർക്കറ്റ് 75ബില്യൻ ഡോളർ ആണെങ്കിൽ 2030ൽ അത് 125ബില്യൻ ഡോളർ ആകുമെന്നാണ് പ്രതീക്ഷ. ടെക്നോളജി രംഗത്ത് ലോകത്ത് മികച്ച വൈദഗ്ധ്യമുള്ളവരുടെ രാജ്യമാണ് ഇന്ത്യ.
മെഡിക്കൽ ഉപകരണങ്ങളുടെ വിൽപനയിൽ 2025നകം വളർച്ച 11 ബില്യൻ ഡോളറിൽ നിന്നു 50 ബില്യൻ ഡോളർ ആകും. ബഹിരാകാശ സഞ്ചാരം, സോളർ വൈദ്യുതി മേഖല തുടങ്ങിയവയും ഇന്ത്യയിലെ നല്ല സാധ്യതകളാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല