സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഒരു ദിവസം ജോലി നഷ്ടമാകുന്നത് 550 പേര്‍ക്കെന്ന് പഠനം. 2050 ആകുമ്പോഴേയ്ക്കും ഇന്ത്യയില്‍ 70 ലക്ഷം തൊഴിലവസരങ്ങള്‍ നഷ്ടമാകുമെന്നും ഡല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രഹര്‍ എന്ന സംഘടന പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, കരാര്‍ തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളാണ് ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ഭീഷണി നേരിടുന്നതെന്നും, നിലവില്‍ ഇന്ത്യയില്‍ ഒരു ദിവസം 550 പേര്‍ക്കു ജോലി നഷ്ടപ്പെടുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലേബര്‍ ബ്യൂറോയുടെ കണക്കുപ്രകാരം 2015ല്‍ ഇന്ത്യയില്‍ 1.35 ലക്ഷം തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കാന്‍ കഴിഞ്ഞത്. 2013ല്‍ ഇത് 4.19 ലക്ഷവും 2011ല്‍ ഇത് ഒമ്പതുലക്ഷവും ആയിരുന്നു. 2050ല്‍ നിലവിലുള്ളതില്‍നിന്ന് 60 കോടി ജനസംഖ്യ വര്‍ധിക്കുമെന്നു കണക്കുകള്‍ സൂചിപ്പിക്കുമ്പോഴാണണ് തൊഴിലവസരങ്ങളില്‍ വന്‍ കുറവ് വരുന്നത്.
കൃഷിയിലേക്ക് വരുന്ന ആളുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവാണ് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുന്നതിന് മുഖ്യ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സംഘടിത മേഖയില്‍ ജോലി ചെയ്യുന്നവര്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. മൂന്ന് കോടി മാത്രമാണ് ഈ മേഖലയിലുള്ള തൊഴിലവസരം. എന്നാല്‍ 44 കോടിയാണ് അസംഘടിത മേഖലയിലുള്ള തൊഴിലവസരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല