1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2011

ഓവലില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യയെ ഇന്നിംഗ്സിനും എട്ടു റണ്‍സിനും തോല്‍പ്പിച്ച ഇംഗ്ലണ്ട് പരമ്പര തൂത്തുവാരി.മൂന്നു വിക്കറ്റ്‌ നഷ്ട്ടത്തില്‍ 262 റണ്‍സ് എന്ന നിലയില്‍ നിന്നും 283 റണ്‍സിന് എല്ലാവരും പുറത്തായപ്പോള്‍ഇന്ത്യ ഒരിക്കല്‍ കൂടി നാണം കെട്ട പരാജയം ഏറ്റു വാങ്ങി.

കരിയറിലെ നൂറാം സെഞ്ച്വറിയെന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സചിന്‍ ടെണ്ടുല്‍ക്കറുടെ സ്വപ്‌നം ഇന്നും പൂവണിഞ്ഞില്ല. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ സചിന്‍ 91 റണ്‍സില്‍ വീണു.സചിനും അമിത് മിശ്രയും ഇന്ത്യയെ ആസന്നമായ തോല്‍വിയില്‍ നിന്ന് കരകയറ്റാന്‍ ശ്രമിക്കവെ ഇംഗ്ലീഷ് ബൗളര്‍മാര്‍ ഒരിക്കല്‍ കൂടി കൊടുങ്കാറ്റുവകയായിരുന്നു. മിശ്ര 84 റണ്‍സിന് പുറത്തായി. സുരേഷ് റെയ്‌ന (0), ക്യാപ്റ്റന്‍ ധോണി (3), ആര്‍ പി സിങ് (0) ഗംഭീര്‍(3) ,ശ്രീശാന്ത്‌(6) എന്നിവരും അതിവേഗം കൂടാരം കയറി.ഇഷാന്ത്ശര്‍മ 7 റണ്‍സോടെ പുറത്താകാതെ നിന്നു.ആറു വിക്കറ്റെടുത്ത സ്വാന്‍ ആണ് ഇന്ത്യയുടെ അന്തകനായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.