1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2011

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നാണംകെട്ടതോല്‍വി. ബൗളിങ്ങിലും ബാറ്റിങിലും ആഞ്ഞടിച്ച ഇംഗ്ലണ്ട് ഇന്നിങ്‌സിനും 242 റണ്‍സിനുമാണ് ഇന്ത്യയെ കീഴടക്കിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം നമ്പര്‍ പദവിയില്‍ നിന്നും ഇന്ത്യയെ താഴെയിറക്കി ഇംഗ്ലണ്ട് ആദ്യമായി നമ്പര്‍ വണ്‍ പദവി ഉറപ്പിച്ചു.

ഇംഗ്ലണ്ട് സമ്മാനിച്ച 486 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് ലീഡിന് മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 244 റണ്‍സില്‍ പുറത്തായാണ് പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വിയും വഴങ്ങിയത്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 224ന് മറുപടിയായി ഇംഗ്ലണ്ട് ഓപ്പണര്‍ അലിസ്റ്റര്‍ കുക്കിന്റെ ഇരട്ട സെഞ്ച്വറി (294) മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില 710 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ നാലും സ്റ്റുവര്‍ട് ബ്രോഡ്, ഗ്രെയിം സ്വാന്‍ എന്നിവര്‍ രണ്ടും വിക്കറുകള്‍ വീഴ്ത്തി.ഇന്ത്യന്‍ നിരയില്‍ സച്ചിന്‍ (40), ധോണി (74),പ്രവീണ്‍ (40) എന്നിവരാണ് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്.അലിസ്റ്റര്‍ കുക്കാണ് മാന്‍ ഓഫ് ദി മാച്ച്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.