സ്വന്തം ലേഖകന്‍: ഇന്ത്യയുടെ പേര് ഭാരത് എന്നു മാറ്റണമെന്ന പരാതിയിന്മേല്‍ കേന്ദ്രത്തോട് അഭിപ്രായം ചോദിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഒപ്പം പേരുമാറ്റത്തെ കുറിച്ച് അഭിപ്രായം ആരാഞ്ഞ് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ് അയക്കാനും സുപ്രീം കോടതി ബഞ്ച് ഉത്തരവിട്ടു.
ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസ് അരുണ്‍ മിശ്ര എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് രാജ്യത്തിന്റെ പേരുമാറ്റം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജിയില്‍ കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും അഭിപ്രായം ആരാഞ്ഞത്. ഔദ്യോഗിക രേഖകളിലും സര്‍ക്കാര്‍ ഇടപാടികളിലും ഇന്ത്യ എന്നതിനു പകരം ഭാരത് എന്ന് ഉപയോഗിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മഹാരാഷ്ട്രയില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകന്‍ എന്നവകാശപ്പെടുന്ന നിരഞ്ജന്‍ ഭട്ട്‌വാളാന് ഹര്‍ജിക്കാരന്‍. സര്‍ക്കാര്‍ രേഖകളില്‍ മാത്രമല്ല, രാജ്യത്തെ സര്‍ക്കാര്‍ ഇതര സംഘടനകളും കോര്‍പ്പറേറ്റുകളും ഔദ്യോഗികവു അനൗദ്യോഗികവുമായ എല്ലാ രേഖകളിലും ഇന്ത്യ എന്നതിനു പകരം ഭാരത് എന്നുപയോഗിക്കണമെന്നാണ് ഭട്‌വാളിന്റെ ആവശ്യം.
രാജ്യത്തിന് പേരു തീരുമാനിക്കാനുള്ള ചര്‍ച്ചകളില്‍ മുന്നിട്ടു നിന്ന് പേരുകള്‍ ഭാരത്, ഹിന്ദുസ്ഥാന്‍, ഹിന്ദ്, ഹിന്ദ് ഭൂമി എന്നീ പേരുകളാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയെന്ന പേരു സ്വീകരിക്കാന്‍ കാരണം മറ്റു രാജ്യങ്ങളുടെ അംഗീകാരം നേടാനും അവയുമായുള്ള നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിലുള്ള എളുപ്പത്തിനും വേണ്ടിയാണോയെന്നും ഹര്‍ജി ചോദ്യം ഉന്നയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല