1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2011

ലോര്‍ഡ്‌സില്‍ വിജയം സ്വന്തമാക്കണമെങ്കില്‍ , തിങ്കളാഴ്ച ഇന്ത്യ സ്‌കോര്‍ ചെയ്യേണ്ടത് 378 റണ്‍സ്. ഇംഗ്ലണ്ടുയര്‍ത്തിയ 458 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ നാലാം ദിനം കളിയവസാനിപ്പിച്ചത് ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സെന്ന നിലയിലാണ്. രാഹുല്‍ ദ്രാവിഡും (34) വി.വി.എസ്.ലക്ഷ്മണുമാണ് (32) ക്രീസില്‍. വിജയലക്ഷ്യം പിന്തുടരാനായാല്‍, ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ പിന്തുടരലാകും ഇന്ത്യയുടേത്.

നേരത്തെ മാറ്റ് പ്രയറിന്റെ സെഞ്ച്വറിയുടെയും (103 നോട്ടൗട്ട്) സ്റ്റിയൂവര്‍ട്ട് ബ്രോഡിന്റെ അര്‍ധസെഞ്ച്വറിയുടെയും (74 നോട്ടൗട്ട്) മികവിലാണ് ഇംഗ്ലണ്ട് വന്‍ ലീഡിലേക്ക് കുതിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 188 റണ്‍സ് ലീഡ് സ്വന്തമാക്കിയ ആതിഥേയര്‍ നാലാം ദിനം ആറിന് 269 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഒരുഘട്ടത്തില്‍ അഞ്ചിന് 62 എന്ന നിലയില്‍ തകര്‍ന്ന ഇംഗ്ലണ്ടിന് ഏഴാം വിക്കറ്റില്‍ പിരിയാതെ ഇവര്‍ ചേര്‍ത്ത 162 റണ്‍സാണ് തുണയായത്. സ്‌കോര്‍ ഇംഗ്ലണ്ട് 474, ആറിന് 269 ഡിക്ലയേര്‍ഡ്. ഇന്ത്യ 286, ഒന്നിന് 80

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.