1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2012

ഇന്ത്യയൊരുക്കിയ സ്പിന്‍ ചുഴിയില്‍ കയമറിയാതെ കുരുങ്ങിയ കിവികള്‍ക്ക് ദയനീയ അന്ത്യം. ഒന്നാം ടെസ്റ്റില്‍ ഒരു ദിനം ബാക്കിനില്‍ക്കേ എം.എസ്. ധോണിയും സംഘവും ന്യൂസിലന്‍ഡിനെ ഇന്നിങ്സിനും 115 റണ്‍സിനും തോല്‍പിച്ച് നാണക്കേടിന്റെ നടുക്കടലില്‍ വീഴ്ത്തി.

രണ്ട് ഇന്നിങ്സിലായി ന്യൂസിലന്‍ഡിന്റെ 20ല്‍ 18 വിക്കറ്റും ചുഴറ്റിയെറിയപ്പെട്ടത് സ്പിന്നര്‍മാരുടെ വിരുതിനു മുന്നില്‍. രണ്ട് ഇന്നിങ്സിലുമായി 12 വിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിന്‍ മുന്നില്‍നിന്ന് പടനയിച്ചപ്പോള്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ പ്രഗ്യാന്‍ ഓജ ശക്തമായ പിന്തുണ നല്‍കി.

മഴ ഇടക്കിടെ ക്ഷണിക്കാത്ത അതിഥിയായെത്തിയ നാലാം ദിനത്തില്‍ ആകെ പന്തെറിഞ്ഞത് 62 ഓവര്‍ മാത്രം. ഇതിനിടയില്‍ ന്യൂസിലന്‍ഡിന്റെ ഒമ്പത് വിക്കറ്റും വീഴ്ത്തിയാണ് ഇന്ത്യ പരമ്പരയിലെ ഒന്നാം ടെസ്റ്റ് തകര്‍പ്പന്‍ ജയത്തോടെ സ്വന്തമാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.