![](https://www.nrimalayalee.com/wp-content/uploads/2021/12/India-Omicron-Cases-Gujrat.jpg)
സ്വന്തം ലേഖകൻ: ഡൽഹിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ നിന്നെത്തിയ ഇന്ത്യക്കാരനിലാണ് രോഗബാധ കണ്ടെത്തിയത്. നാഷണൽ കൺട്രോൾ ഫോർ ഡിസീസ് സെന്ററിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ് ഡൽഹിയിലെത്തിയ യുവാവ് ലോക് നായക് ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
വിമാനത്താവളത്തിൽ നടത്തിയ പരിശോധയിൽ കൊറോണ പോസിറ്റീവായ 12 യാത്രക്കാരെ പ്രത്യേകം നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ സാമ്പിളുകളാണ് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലേക്ക് പരിശോധനയ്‌ക്ക് അയച്ചത്. സാമ്പിൾ പരിശോധനയിൽ ഒമിക്രോൺ വകഭേദമാണെന്ന് കണ്ടെത്തി. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ കേസാണിത്.
ഒമിക്രോൺ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ തലസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ഇയാളുടെ റൂട്ട് മാപ്പ് പരിശോധിച്ചുവരികയാണെന്നും സമ്പർക്കത്തിലേർപ്പെട്ടവരെ ഉടൻ ക്വാറന്റൈനിൽ പ്രവേശിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് ഇതുവരെ നാല് സംസ്ഥാനങ്ങളിലായി അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കർണാടകയിൽ രണ്ട് കേസുകളും, ഗുജറാത്ത്, മഹാരാഷ്‌ട്ര, എന്നിവിടങ്ങളിലായി ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല