സ്വന്തം ലേഖകൻ: ലോകത്തിലെ ആദ്യ മൂന്നു സമ്പദ് വ്യവസ്ഥകളിലൊന്നായി രണ്ടു പതിറ്റാണ്ടിനുള്ളിൽ ഇന്ത്യ മാറുമെന്ന് മുകേഷ് അംബാനി. ആളോഹരി വരുമാനം ഇരട്ടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗുമായി നടത്തിയ സംഭാഷണത്തിലായിരുന്നു മുകേഷ് അംബാനിയുടെ അവകാശ വാദം. ഇന്ത്യയിലെ പകുതിയോളം വരുന്ന മധ്യവർഗ കുടുംബങ്ങളുടെ വരുമാനം മൂന്നുമുതൽ നാലു ശതമാനം വരെ വർധിക്കും.
ഏറ്റവും പ്രധാനം ഇന്ത്യ ഒരു പ്രീമിയർ ഡിജിറ്റൽ സമൂഹമായി മാറും. ചെറുപ്പക്കാർ അതിനായി ചുക്കാൻ പിടിക്കും. നിലവിൽ 1800 -2000 യു.എസ് ഡോളറുള്ള ആളോഹരി വരുമാനം 5000 യു.എസ് ഡോളറായി ഉയരും -റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ പറഞ്ഞു.
ഫേസ്ബുക്ക് പോലുള്ള കമ്പനികൾക്കും മറ്റു നൂതന സംരംഭകർക്കും ഇന്ത്യ സുവർണ അവസരമൊരുക്കും. വരും പതിറ്റാണ്ടുകളിൽ നിരവധി സാമൂഹിക, സാമ്പത്തിക മാറ്റങ്ങൾ കാണാനാകുമെന്നും അംബാനി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല