സ്വന്തം ലേഖകന്‍: ഇന്ത്യയും പാക്കിസ്ഥാനും ഒരു പോലെ വേണ്ടപ്പെട്ടവരെന്ന് അമേരിക്ക. മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് സുദൃഢമായ ഇന്ത്യ, പാക്ക് ബന്ധം അനിവാര്യമാണെന്നും അമേരിക്ക വ്യക്തമാക്കി.
അതുകൊണ്ടുതന്നെ ഇരു രാജ്യങ്ങളും അവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായ രീതിയില്‍ പരിഹരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തേണ്ടതുണ്ടെന്നും യുഎസ് അഭിപ്രായപ്പെട്ടു. മ്യാന്‍മറില്‍ ഇന്ത്യ അതിര്‍ത്തികടന്നു നടത്തിയ സൈനിക നടപടിയും തുടര്‍ന്നുണ്ടായ പാക്കിസ്ഥാന്റെ പ്രതികരണവുമാണ് ഇന്ത്യാ പാക്ക് ബന്ധത്തെക്കുറിച്ച് വിശദീകരണം നടത്താന്‍ അമേരിക്കയെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
മ്യാന്മര്‍ സൈനിക നടപടി ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ പരസ്പര വുര്‍ദ്ധമായ അഭിപ്രായ പ്രകടനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ യുഎസ് വക്താവ് ജഫ് റാത്‌കേ മ്യാന്‍മര്‍ സൈനിക നടപടിയെക്കുറിച്ച് നിശ്ശബ്ദത പാലിച്ചു.
ഭീകരത എന്ന വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യമുണ്ട്. അത് ഇരു രാജ്യങ്ങളുടെയും ആവശ്യവുമാണ്. അതുകൊണ്ട് പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ചര്‍ച്ചയുടെ വഴി ഇരു രാജ്യങ്ങളും തിരഞ്ഞെടുക്കണമെന്നും റാത്‌കേ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല