സ്വന്തം ലേഖകന്‍: ചൈനയില്‍ നിന്ന് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്ക് ബസ് സര്‍വീസ്; മുഖം ചുളിച്ച് ഇന്ത്യ. ചൈനയിലെ കഷ്ഗറില്‍നിന്ന് പാക്ക് അധിനിവേശ കശ്മീര്‍ വഴി ലഹോറിലേക്കു ബസ് സര്‍വീസ് ചൈന, പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി)യുടെ ഭാഗമാണ്. സര്‍വീസ് നാളെ ആരംഭിക്കും.
അതിനിടെ പാക്ക് അധിനിവേശ കശ്മീരിലൂടെ ബസ് സര്‍വീസ് നടത്തുന്നതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു. എന്നാല്‍, ഇന്ത്യയുടെ പ്രതിഷേധം തള്ളിക്കളയുന്നതായി പാക്ക് വിദേശകാര്യ ഓഫിസ് അറിയിച്ചു. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്നു മുതല്‍ നടത്തുന്ന ചൈനാ സന്ദര്‍ശനത്തില്‍ ബസ് സര്‍വീസ് ഉദ്ഘാടനവും ഉണ്ട്.
സിപിഇസി ബസ് സര്‍വീസ് ഇന്ത്യ – ചൈന ബന്ധത്തെ ബാധിക്കില്ലെന്നു ചൈനയുടെ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ചൈനയിലെ സിന്‍ജിയാങ് ഉയിഗുര്‍ സ്വതന്ത്രഭരണ പ്രദേശവും പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഗദര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന 5000 കോടി ഡോളറിന്റെ സിപിഇസി പദ്ധതി 2015ലാണ് ആരംഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല